പൗരത്വ ഭേദഗതി നിയമം രാജ്യത്തിന് അനിവാര്യം : ആരും ഭയപ്പെടേണ്ടതില്ല, വിവേചനവും വേർതിരിവും ബില്ലിലില്ല ; സുബ്രഹ്മണ്യൻ സ്വാമി

പൗരത്വ ഭേദഗതി നിയമം രാജ്യത്തിന് അനിവാര്യം : ആരും ഭയപ്പെടേണ്ടതില്ല, വിവേചനവും വേർതിരിവും ബില്ലിലില്ല ; സുബ്രഹ്മണ്യൻ സ്വാമി

 

സ്വന്തം ലേഖകൻ

മുംബൈ: പൗരത്വ ഭേദഗതി നിയമം രാജ്യത്തിന് അനിവാര്യം. അതിൽ ആരും ഭയപ്പെടേണ്ടതില്ല. വിവേചനവും വേർതിരിവും ബില്ലില്ലെന്ന് വ്യക്തമാക്കി മുൻ കേന്ദ്രമന്ത്രി സുബ്രഹ്മണ്യൻ സ്വാമി. ഇന്ത്യൻ മുസ്ലിംകൾ മാത്രമല്ല ഒരൊറ്റ ഇന്ത്യൻ പൗരന്മാർ പോലും നിയമത്തെ ഭയക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയിൽ വിരാട് ഹിന്ദുസ്ഥാൻ സംഘം സംഘടിപ്പിച്ച പൗരത്വ നിയമത്തെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുബ്രഹ്മണ്യൻ സ്വാമി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെപ്തംബർ 26 1947ൽ ഒരു പ്രാർത്ഥനാ യോഗത്തിൽ ഗാന്ധിജി പറഞ്ഞത് ഹിന്ദുവിനും സിഖുകാർക്കും ഇന്ത്യയിലേക്ക് വരാമെന്നാണ്. അവിടെ മുസ്ലിം പരാമർശമില്ല. 1947 നവംബർ 25 ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി പാസാക്കിയ റെസല്യൂഷനിൽ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന മുസ്ലീങ്ങൾ അല്ലാത്തവർക്ക് ഇന്ത്യൻ പൗരത്വം നൽകുമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു