മൊബൈല്‍ ആപ്പില്‍ നോക്കിയപ്പോള്‍ ഫിറ്റ്‌നസ്, പെര്‍മിറ്റ്, ടാക്‌സ് ഉള്‍പ്പെടെ രേഖകളൊന്നുമില്ല;  ചീറിപ്പാഞ്ഞ സ്വകാര്യ ബസിനെ സിനിമാ സ്‌റ്റൈലില്‍ പിന്തുടര്‍ന്ന് പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്

മൊബൈല്‍ ആപ്പില്‍ നോക്കിയപ്പോള്‍ ഫിറ്റ്‌നസ്, പെര്‍മിറ്റ്, ടാക്‌സ് ഉള്‍പ്പെടെ രേഖകളൊന്നുമില്ല; ചീറിപ്പാഞ്ഞ സ്വകാര്യ ബസിനെ സിനിമാ സ്‌റ്റൈലില്‍ പിന്തുടര്‍ന്ന് പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്

സ്വന്തം ലേഖിക

മലപ്പുറം: മൊബൈല്‍ ആപ്പില്‍ നോക്കിയപ്പോള്‍ ഫിറ്റ്‌നസ്, പെര്‍മിറ്റ്, ടാക്‌സ് ഉള്‍പ്പെടെ മറ്റു രേഖകള്‍ ഒന്നും തന്നെയില്ലാതെ സര്‍വീസ് നടത്തിയ ദീര്‍ഘദൂര സ്വകാര്യ ബസ് സിനിമാസ്‌റ്റൈലില്‍ പിന്തുടര്‍ന്ന് പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്.

കോഴിക്കോട് നിന്ന് ഗുരുവായൂരിലേക്ക് സര്‍വീസ് നടത്തുന്ന കോയാസ് എന്ന ബസാണ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ എന്‍ഫോഴ്‌മെന്റ് ആര്‍ ടി ഒ കെ കെ സുരേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ദേശീയപാതയില്‍ പരിശോധന നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് എം വി ഐ. പി കെ മുഹമ്മദ് ശഫീഖ്, എ എം വി ഐ സലീഷ് മേലേപ്പാട്ട് എന്നിവര്‍ പരിശോധനയ്ക്കിടെ മൊബൈല്‍ ആപ്പില്‍ പരിശോധിച്ചപ്പോഴാണ് ഫിറ്റ്‌നസ്, പെര്‍മിറ്റ്, ടാക്‌സ് ഉള്‍പ്പെടെ മറ്റു രേഖകള്‍ ഒന്നും തന്നെ ഇല്ല എന്ന് ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് വെന്നിയൂരില്‍ വെച്ച്‌ ബസ് പിടികൂടുകയായിരുന്നു.

ബസ്സില്‍ വെച്ച്‌ യാത്രക്കാരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി ചങ്കുവെട്ടിയില്‍ യാത്ര അവസാനിപ്പിച്ചു. തുടര്‍ന്ന് യാത്രക്കാരുടെ പൂര്‍ണ സഹകരണത്തോടെ ബസ് കസ്റ്റഡിയിലെടുക്കുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്തു.

തുടര്‍നടപടികള്‍ക്കായി കേസ് മലപ്പുറം ആര്‍ടിഒ ക്ക് കൈമാറുമെന്ന് എം വി ഐ പി കെ മുഹമ്മദ് ശഫീഖ് പറഞ്ഞു. യാത്രക്കാര്‍ക്ക് ഉദ്യോഗസ്ഥര്‍ തന്നെ മറ്റ് ബസുകളില്‍ തുടര്‍ യാത്രക്കുള്ള സൗകര്യമൊരുക്കുകയും ചെയ്തു.