ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി; യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി; യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

സ്വന്തം ലേഖിക

കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെയുള്ള പീഡന പരാതിയില്‍ പൊലീസ് ഇന്ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും.

കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് ബാലചന്ദ്രകുമാറിനെതിരെ പരാതി നല്‍കിയത്. പത്ത് വര്‍ഷം മുന്‍പ് കൊച്ചിയില്‍ വെച്ച്‌ ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം ഹൈടെക് സെല്ലാണ് കേസ് അന്വേഷിക്കുന്നത്.
2011 ഡിസംബറില്‍ തൃശൂരിലെ ഹോട്ടലില്‍ വെച്ച്‌ പരിചയപ്പെട്ട സിനിമാ പ്രവര്‍ത്തകനില്‍ നിന്നാണ് തനിക്ക് ബാലചന്ദ്രകുമാറിന്റെ നമ്പര്‍ ലഭിച്ചത്.

ജോലി ആവശ്യപ്പെട്ട് ബാലചന്ദ്രകുമാറിനെ വിളിച്ചപ്പോള്‍ അവസരം നല്‍കാമെന്ന് അറിയിച്ചു. തുടര്‍ന്ന് കൊച്ചിയിലേക്ക് വിളിച്ചുവരുത്തി, ഒരു സിനിമാ ഗാനരചയിതാവിന്റെ വീട്ടില്‍ വെച്ച്‌ പീഡിപ്പിച്ചെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്.

പൊലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും അത് പ്രചരിപ്പിക്കുമെന്നും ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.

ഹോം നഴ്സായി ജോലി ചെയ്യുന്ന യുവതി ദൃശ്യങ്ങള്‍ പ്രചരിക്കുമെന്ന് ഭയന്നാണ് പരാതി നല്‍കാതിരുന്നത്. നടിക്ക് നീതി ലഭിക്കുന്നതിനായി ചാനലുകളില്‍ സംസാരിക്കുന്നത് കണ്ടതോടെയാണ് പരാതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്ന് യുവതി വ്യക്തമാക്കിയിരുന്നു.