വധ ഗൂഢാലോചന കേസ്; ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്ദ പരിശോധന ഇന്ന്‌; കേസ് റദ്ദാക്കാന്‍ ഹര്‍ജി നല്‍കിയേക്കും

വധ ഗൂഢാലോചന കേസ്; ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്ദ പരിശോധന ഇന്ന്‌; കേസ് റദ്ദാക്കാന്‍ ഹര്‍ജി നല്‍കിയേക്കും

സ്വന്തം ലേഖിക

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്ദ പരിശോധന ഇന്ന്.

രാവിലെ പതിനൊന്ന് മണിക്ക് ചിത്രാഞ്ജലി ലാബിലെത്താന്‍ പ്രതികള്‍ക്ക് നിര്‍ദേശം നല്‍കി. ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും ഹാജരാകണമെന്നാണ് ആലുവ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ നിര്‍ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ സംഭാഷണത്തിലെ ശബ്ദം പ്രതികളുടേത് തന്നെയാണെന്ന് സ്ഥിരീകരിക്കാനാണ് പരിശോധന നടത്തുന്നത്.

എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. കേസില്‍ ഇന്നലെ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് കര്‍ശന ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

വ്യാജമായി കെട്ടിച്ചമച്ച കേസാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഇതു കോടതിയില്‍ സ്ഥിരീകരിക്കാനായ സാഹചര്യത്തില്‍ കേസ് റദ്ദാക്കാനും സാധിക്കുമെന്നാണ് പ്രതികളുടെ കണക്കുകൂട്ടല്‍.

അതേസമയം വധ ഗൂഢാലോചന കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ പ്രോസിക്യൂഷന്‍ നിയമോപദേശം തേടി. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം, കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ അപ്പീല്‍ നല്‍കുന്നതിനെക്കുറിച്ച്‌ ആലോചിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ വൃത്തങ്ങള്‍ ഇന്നലെ അറിയിച്ചിരുന്നു.