മള്ളിയൂർ ക്ഷേത്രത്തിലും പ്രവേശനമില്ല: ലോക്ക് ഡൗണിൽ ഇളവ് നൽകിയിട്ടും മാതൃകയായി മള്ളിയൂർ മഹാഗണപതി ക്ഷേത്രം

മള്ളിയൂർ ക്ഷേത്രത്തിലും പ്രവേശനമില്ല: ലോക്ക് ഡൗണിൽ ഇളവ് നൽകിയിട്ടും മാതൃകയായി മള്ളിയൂർ മഹാഗണപതി ക്ഷേത്രം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ലോക്ക് ഡൗണിൽ മാനദണ്ഡങ്ങളിൽ ഇളവ് നൽകി സർക്കാർ എത്തിയിട്ടും ക്ഷേത്രം തുറക്കേണ്ടെന്ന മാതൃകാപരമായ തീരുമാനവുമായി മള്ളിയൂർ മഹാഗണപതി ക്ഷേത്രം അധികൃതർ.

സുരക്ഷാ ക്രമീകരണങ്ങളോടെ ക്ഷേത്രങ്ങൾ തുറക്കാമെന്ന് സർക്കാർ അനുവാദം നൽകിയിട്ടുണ്ട്. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ കുറച്ചു കൂടി വൈകുന്നതാണ് നല്ലതെന്നു ചിന്തിക്കുന്നതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. രോഗ ബാധിതർ കൂടുന്നു. അതുകൊണ്ട് ക്ഷേത്രം പഴയതുപോലെ തുറന്നു പ്രവർത്തിക്കുന്നത് സുരക്ഷിതമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്രചൈതന്യത്തിന്റെ രഹസ്യം ചിട്ടയോടു കൂടിയ, മുടങ്ങാത്ത പൂജാദികൾ ആണ്. ക്ഷേത്രം ആരാധന കേന്ദ്രം മാത്രമല്ല, ദേവന്റെ ആലയം കൂടിയാണ്. ശക്തികേന്ദ്രമാണ് നമ്മുടെ ക്ഷേത്രങ്ങൾ. അതുകൊണ്ട് നിത്യപൂജകൾ ഒരു കാരണവശാലും മുടങ്ങരുത്. നിർഭാഗ്യവശാൽ ക്ഷേത്രം വഴി രോഗം ഉണ്ടായാൽ ക്ഷേത്രം അടച്ചിടാൻ നാം നിർബന്ധിതമാകും.

അപ്പോൾ പൂജകൾ മുടങ്ങും. ഇത് ശുഭകരമല്ല. നമ്മുടെ തിടുക്കം മൂലം ഇതിന് ഇട് ഉണ്ടാകരുത്. പൂജാദികൾ മുടക്കാതിരിക്കുന്നത് നമ്മുടെ ഉത്തരവാദിത്വം കൂടിയാണല്ലോ. ഭക്തന്മാരുടെ സഹകരണത്തോടെയാണ് എല്ലാ ക്ഷേത്രങ്ങളും അവിടെയുള്ള ദേവന്റെ പരിചാരകരും പ്രവർത്തിക്കുന്നത്. അതുകൊണ്ട് ഭക്തജനങ്ങൾ എല്ലാവരും സഹകരിക്കണമെന്ന് പ്രാർത്ഥിക്കുന്നതായും ക്ഷേത്രം അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. വഴിപാടുകൾ ഫോൺ വഴിയോ ഓൺലൈൻ വഴിയോ നടത്താം.