കോട്ടയം കുടമാളൂരിലെ കിംസ് ആശുപത്രി പ്രവർത്തിക്കുന്നത് മതിയായ ലൈസൻസില്ലാതെ: മാനദണ്ഡങ്ങൾ പാലിക്കാത്ത കിംസ് ആശുപത്രിയ്ക്കു ലൈസൻസ് പുതുക്കി നൽകിയില്ല; ലൈസൻസ് ഇല്ലാത്ത ആശുപത്രിയിൽ എത്തുന്ന രോഗികൾക്കു ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കില്ല; കിംസ് ചതിക്കുന്നത് രോഗികളെ

കോട്ടയം കുടമാളൂരിലെ കിംസ് ആശുപത്രി പ്രവർത്തിക്കുന്നത് മതിയായ ലൈസൻസില്ലാതെ: മാനദണ്ഡങ്ങൾ പാലിക്കാത്ത കിംസ് ആശുപത്രിയ്ക്കു ലൈസൻസ് പുതുക്കി നൽകിയില്ല; ലൈസൻസ് ഇല്ലാത്ത ആശുപത്രിയിൽ എത്തുന്ന രോഗികൾക്കു ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കില്ല; കിംസ് ചതിക്കുന്നത് രോഗികളെ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കുടമാളൂരിലെ കിംസ് ആശുപത്രി പ്രവർത്തിക്കുന്നത് മതിയായ ലൈസൻസ് ഇല്ലാതെയെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് തേർഡ് ഐ ന്യൂസ് ലൈവിന്. കിംസ് ആശുപത്രി കുടമാളൂരിൽ റോഡ് കയ്യേറിയതും, അനധികൃതമായി ട്രാൻസ്‌ഫോമർ സ്ഥാപിച്ചതും അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച തേർഡ് ഐ ന്യൂസ് ലൈവിനാണ് ഇതു സംബന്ധിച്ചുള്ള ആധികാരികമായ വിവരം ലഭിച്ചത്.

നിലവിൽ കിംസ് ആശുപത്രി പ്രവർത്തിക്കുന്ന പഞ്ചായത്തിന്റെ മതിയായ ലൈസൻസ് ഇല്ലാതെയാണ് എന്നാണ് വിവരം. ഇത്തവണ ഇതുവരെയും പഞ്ചായത്ത് കിംസ് ആശുപത്രിയുടെ ലൈസൻസ് പുതുക്കി നൽകിയിട്ടില്ല. കിംസിൽ എത്തുന്ന രോഗികൾക്കു ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കണമെങ്കിൽ ആശുപത്രിയ്ക്കു ലൈസൻസ് നിർബന്ധമാണ്. ഈ ലൈസൻസ് ഉണ്ടെങ്കിൽ മാത്രമേ കിംസ് ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് മെഡിക്കൽ ഇൻഷ്്വറൻസ് അടക്കമുള്ള കാര്യങ്ങൾ ക്ലെയിം ചെയ്യാൻ സാധിക്കൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, കഴിഞ്ഞ കുറച്ചു നാളുകളായി ഇത്തരം യാതൊരു വിധ രേഖകളുടെയും പിൻബലിമില്ലാതെയാണ് ആശുപത്രി പ്രവർത്തിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. ഇതോടെ ആശുപത്രിയിൽ എത്തുന്ന സാധാരണക്കാരായ രോഗികളുടെ ജീവൻ വച്ചാണ് ആശുപത്രി പന്താടുന്നത് എന്നു വ്യക്തമായിരിക്കുകയാണ്.

കോട്ടയം കിംസ് ആശുപത്രിയിലേക്കു വൈദ്യുതിയെത്തിക്കാനുള്ള ട്രാൻസ്ഫോമറും മീറ്ററും മറ്റും സ്ഥാപിച്ചിരിക്കുന്നത് സംബന്ധിച്ചു നാലു വർഷം മുൻപു തന്നെ പഞ്ചായത്ത് നടപടികൾ ആരംഭിച്ചിരുന്നത്. എന്നാൽ, ഒരു ഘട്ടത്തിൽ പോലും നടപടിയെടുക്കാൻ കിംസിന്റെ സ്വാധീനം മൂലം സാധിച്ചിരുന്നില്ല. ഇപ്പോൾ സ്ഥലം മാറിയെത്തിയ പഞ്ചായത്ത് സെക്രട്ടറി എടുത്ത ധീരമായ നിലപാട് മൂലമാണ് ഇപ്പോൾ പഞ്ചായത്ത് അധികൃതർ കിംസ് ആശുപത്രിയ്‌ക്കെതിരെ കർശന നടപടികളിലേയ്ക്കു കടന്നു തുടങ്ങിയത്.

കിംസ് ആശുപത്രിയിലേയ്ക്കുള്ള ട്രാൻസ്‌ഫോമറും, ലൈനും വലിച്ചിരിക്കുന്നത് എല്ലാം അനധികൃത കയ്യേറ്റമാണ് എന്നു പഞ്ചായത്ത് നേരത്തെ കണ്ടെത്തിയിരുന്നു. ഇവയെല്ലാം കിംസ് ആശുപത്രിവളപ്പിലേക്കു മാറ്റി കൈയേറ്റം ഒഴിവാക്കിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി. അധികൃതർക്കു നോട്ടീസ് നൽകിയിരുന്നു. ഇതെല്ലാം ഇപ്പോഴും ഈ റോഡിൽ തന്നെയാണ്. ഈ റോഡ് പോലും പഞ്ചായത്ത് ഭൂമി കയ്യേറിയാണ് നിർമ്മിച്ചതെന്നും വ്യക്തമായിട്ടുണ്ട്.

കിംസ് ആശുപത്രി അധികൃതർ പരസ്യമായി നിയമലംഘനം തന്നെ നടത്തിയിട്ടും യാതൊരു വിധ നടപടികളും ഇപ്പോഴും അധികൃതർ സ്വീകരിക്കുന്നില്ലെന്നതാണ് വ്യക്തമാകുന്നത്.