കാണാനില്ലെന്ന് പരാതി നൽകിയ ഭർത്താവിനെ അടുക്കളയിൽ നിന്നും പൊലീസ് ‘പൊക്കി’: ഭർത്താവിനെ തിരികെ വിട്ടു വിട്ടാൻ കരച്ചിലുമായി ഭാര്യ പിന്നാലെ; പതിനെട്ട് വർഷം മുൻപ് നൽകിയ പരാതിയിൽ പുലിവാല് പിടിച്ച് പൊലീസ്

കാണാനില്ലെന്ന് പരാതി നൽകിയ ഭർത്താവിനെ അടുക്കളയിൽ നിന്നും പൊലീസ് ‘പൊക്കി’: ഭർത്താവിനെ തിരികെ വിട്ടു വിട്ടാൻ കരച്ചിലുമായി ഭാര്യ പിന്നാലെ; പതിനെട്ട് വർഷം മുൻപ് നൽകിയ പരാതിയിൽ പുലിവാല് പിടിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: കുറ്റവാളികൾ പൊലീസിനെ സ്ഥിരം പേടിക്കണമെന്നതിന്റെ ഉത്തരമഉദാഹരണമായി മാറിയിരിക്കുകയാണ് കൊല്ലത്തെ മിസിംങ് കേസ്. പതിനെട്ട് വർഷം മുൻപ് മിസിംങ്ങായ ആളെ സ്വന്തം വീടിന്റെ അടുക്കളയിൽ നിന്നും കണ്ടെത്തി തിരികെ ഭാര്യയുടെ അടുത്ത് എത്തിച്ചാണ് കൊല്ലം പൊലീസ് മാതൃകകാട്ടിയത്. പക്ഷേ, പതിനെട്ട് വർഷം മുൻപ് നൽകിയ പരാതിയിലെ ആരോപണവിധേയൻ അന്ന് രണ്ടു മാസം കഴിഞ്ഞപ്പോൾ തിരികെ എത്തിയിരുന്നു. തിരികെ എത്തി ഭാര്യയ്ക്കും മക്കൾക്കുമൊപ്പം കഴിഞ്ഞ വർഷം കുറേ കഴിഞ്ഞപ്പോഴാണ് പൊലീസ് അന്വേഷിച്ചെത്തിയത്.

2001ൽ ഭാര്യ നൽകിയ പരാതി പിൻവലിക്കാതിരുന്നതും ഭർത്താവ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാതിരുന്നതുമാണു വിനയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം വടക്കേവിള ലക്ഷംവീട്ടിൽ സുദർശനബാബുവിനെയാണു സിറ്റി ജില്ലാ ക്രൈം ബ്രാഞ്ചിലെ മിസിങ് പഴ്സൻ ട്രാക്കിങ് യൂണിറ്റ് സംഘം സ്വന്തം വീട്ടിൽ നിന്നു തന്നെ ‘കണ്ടെത്തിയത്’.2001ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. സുദർശനബാബു ഗുജറാത്തിലുള്ള സഹോദരിയുടെ അടുത്തേക്കു ട്രെയിനിൽ പോയെങ്കിലും വഴിതെറ്റി മുബൈയിൽ എത്തി. കുറച്ചുനാളുകൾക്കുശേഷം സഹോദരിയുടെ അടുത്തെത്തി. തിരികെ നാട്ടിലെത്തി കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു.

ഇതിനിടെ, പരാതി നൽകിയതു ഭാര്യയും മറന്നു. സുദർശനബാബു തിരിച്ചെത്തിയത് അറിയാതിരുന്ന പൊലീസ് അന്വേഷണം മാൻ മിസിങ് യൂണിറ്റിന് കൈമാറി. കഴിഞ്ഞ ദിവസം മണക്കാട്ടെ വീട്ടിൽ എത്തിയ സംഘം സുദർശനബാബുവിനെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. കുടുംബത്തോടൊപ്പം പോകാൻ കോടതി അനുമതി നൽകി.