അന്‍സി കബീറും അഞ്ജന ഷാജനും ഹോട്ടലിന് വെളിയിലേക്ക് വന്നത് നൃത്തം ചവിട്ടി; കാറിന് പിന്നാലെ ആഡംബര കാറിന്റെ കിടിലന്‍ ചെയ്‌സ്; പിന്തുടര്‍ന്നത് എന്തിനെന്ന ചോദ്യത്തിന് പൊലീസിനോട് പറഞ്ഞത് വേഗത കുറയ്ക്കാന്‍ പറയാനെന്ന്; പിന്തുടര്‍ന്ന സംഘം അപകട സ്ഥലം വീണ്ടും സന്ദര്‍ശിക്കുന്ന ദൃശ്യം പൊലീസിന്‌; ആഡംബര കാറിലെ സംഘത്തെ വീണ്ടും ചോദ്യം ചെയ്യും

അന്‍സി കബീറും അഞ്ജന ഷാജനും ഹോട്ടലിന് വെളിയിലേക്ക് വന്നത് നൃത്തം ചവിട്ടി; കാറിന് പിന്നാലെ ആഡംബര കാറിന്റെ കിടിലന്‍ ചെയ്‌സ്; പിന്തുടര്‍ന്നത് എന്തിനെന്ന ചോദ്യത്തിന് പൊലീസിനോട് പറഞ്ഞത് വേഗത കുറയ്ക്കാന്‍ പറയാനെന്ന്; പിന്തുടര്‍ന്ന സംഘം അപകട സ്ഥലം വീണ്ടും സന്ദര്‍ശിക്കുന്ന ദൃശ്യം പൊലീസിന്‌; ആഡംബര കാറിലെ സംഘത്തെ വീണ്ടും ചോദ്യം ചെയ്യും

സ്വന്തം ലേഖിക

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ കാറിനെ പിന്തുടര്‍ന്ന ആഡംബര കാറിലെ സംഘത്തെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും.

സംഘത്തെ നേരത്തെ ചോദ്യം ചെയതപ്പോള്‍ കാറിന്റെ വേഗത കുറയ്ക്കുന്നത് പറയാനാണ് പിന്തുടര്‍ന്നതെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഈ സംഘം അപകടം നടന്ന ശേഷവും ഈ കാറിലുണ്ടായിരുന്നവര്‍ ഇടപ്പള്ളിയില്‍ നിന്നു തിരിച്ചെത്തി അപകട സ്ഥലം സന്ദര്‍ശിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാകും വീണ്ടും ചോദ്യം ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ കാര്‍ ചെയ്‌സിങ് നടന്നതായി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരെ പിന്തുടര്‍ന്നെത്തിയ ആഡംബരക്കാര്‍ ഓടിച്ചിരുന്ന എറണാകുളം സ്വദേശി സൈജുവിനെയാണ് പൊലീസ് ചോദ്യം ചെയ്തത്. എപ്പോള്‍ വിളിച്ചാലും വരണമെന്ന വ്യവസ്ഥയില്‍ ഇയാളെ വിട്ടയക്കുകയായിരുന്നു.

ഇപ്പോള്‍ കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് ഇവര്‍ വീണ്ടും അപകടസ്ഥലം സന്ദര്‍ശിക്കുന്ന ദൃശ്യം പൊലീസിന് ലഭിച്ചത്. ആദ്യം ചോദ്യം ചെയ്തപ്പോള്‍ കുണ്ടന്നൂരില്‍ വാക് തര്‍ക്കമല്ല, യുവതികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കു ലോഡ്ജില്‍ താമസിക്കാം എന്നു പറയുക മാത്രമാണ് ചെയ്തത്.

വേഗം കുറച്ചു പോകാന്‍ പറയുന്നതിനാണ് പിന്തുടര്‍ന്നത് എന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. ചോദ്യം ചെയ്യലിനു വിധേയനാക്കിയ സൈജു ഹോട്ടലുമായി ബന്ധമുള്ള ആളാണ്. എന്നാല്‍ വാഹനം ഹോട്ടല്‍ ഉടമയുടേതല്ല എന്നാണ് വ്യക്തമായിട്ടുള്ളത്.

വേറൊരാളുടെ വാഹനം ഇയാളാണ് ഉപയോഗിക്കുന്നത് എന്നാണ് പൊലീസിനോടു പറഞ്ഞിട്ടുള്ളത്. നിലവില്‍ ഹോട്ടല്‍ ഉടമ എവിടെയാണുള്ളത് എന്ന് അറിയില്ല. ഇയാള്‍ കേസില്‍ പ്രതിയല്ലാത്തതിനാല്‍ ഒളിവിലാണെന്നു പറയാനാവില്ല.

ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതിന് തെളിവു നശിപ്പിച്ചെന്ന പേരില്‍ കേസെടുക്കേണ്ട സാഹചര്യമില്ലെന്നും പൊലീസ് പറഞ്ഞിരുന്നു. ഹോട്ടലിന് ഉള്ളിലെ ദൃശ്യങ്ങള്‍ ഉള്ള ഹാര്‍ഡ് ഡിസ്‌കാണ് പൊലീസിനു ലഭിച്ചിട്ടില്ലാത്തത്. ഇത് അകത്തു നടന്ന ഇടപാടുകളും ഇടപാടുകാരുടെ സ്വകാര്യത നഷ്ടപ്പെടാതിരിക്കാനുമാകണം നശിപ്പിച്ചു എന്നു പറയുന്നത്. നിലവില്‍ പിന്തുടര്‍ന്ന കാറിലെ സംഘത്തെ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം പരോഗമിക്കുന്നത്.