Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: മുൻ മിസ് കേരള ഉൾപ്പടെ മൂന്ന് പേരുടെ ദാരുണാന്ത്യത്തിലേക്ക്‌ നയിച്ച കാറപകടത്തിനു പിന്നില്‍ മത്സരയോട്ടമെന്നു നിഗമനം.

തകര്‍ന്ന കാറിലെ ഡ്രൈവറാണ്‌ മത്സരയോട്ടം നടന്നതായി മൊഴിനല്‍കിയത്‌.
തകര്‍ന്ന ഫോഡ്‌ ഫിഗോ ഓടിച്ചിരുന്ന മാള സ്വദേശി അബ്‌ദുറഹ്‌മാന്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തങ്ങളുടെ കാറിനെ ഒരു ഔഡി കാര്‍ പിന്തുടര്‍ന്നിരുന്നുവെന്നും ഇതുമൂലം അമിതവേഗത്തില്‍ കാര്‍ ഓടിച്ചതാണ്‌ അപകടത്തിലേക്ക്‌ നയിച്ചതെന്നുമാണ്‌ അബ്‌ദുറഹ്‌്മാന്റെ മൊഴി. പോലീസ്‌ ഈ വാദം മുഖവിലയ്‌ക്ക്‌ എടുത്തിട്ടില്ല.

കുണ്ടന്നൂര്‍ മുതല്‍ രണ്ടു കാറുകള്‍ മത്സരയോട്ടം നടത്തിയിരുന്നു. എന്നാല്‍, മത്സരയോട്ടം എന്തിനാണെന്ന്‌ പോലീസിനു കണ്ടെത്താനാട്ടില്ല. കേസുമായി ബന്ധപ്പെട്ട്‌ ഫോര്‍ട്ട്‌ കൊച്ചി മുതല്‍ വൈറ്റില ചക്കരപ്പറമ്ബ്‌ വരെയുള്ള സി.സി.ടിവി ദൃശ്യങ്ങള്‍ പോലീസ്‌ പരിശോധിച്ചു.


തേവരയില്‍ വച്ച്‌ ഒരു ഔഡി കാര്‍ മോഡലുകള്‍ സഞ്ചരിച്ചിരുന്ന ഫോര്‍ഡ്‌ ഫിഗോയെ അമിതവേഗത്തില്‍ പിന്തുടര്‍ന്നിരുന്നതായി ദൃശ്യങ്ങളില്‍ നിന്ന്‌ പോലീസിന്‌ വ്യക്‌തമായിരുന്നു. മാത്രമല്ല, ഇടപ്പള്ളിവരെ പോയ ഔഡി കാര്‍ അപകടസ്‌ഥലത്തേക്ക്‌ മടങ്ങിയെത്തുകയും കാറില്‍ നിന്ന്‌ ഒരാള്‍ ഇറങ്ങിയ നോക്കിയ ശേഷം പോകുന്നതായും ദൃശ്യങ്ങളിലുണ്ട്‌. ഇത്‌ ആരാണെന്നാണ്‌ കണ്ടെത്തേണ്ടതുണ്ട്‌.


ഔഡി കാര്‍ ഓടിച്ചിരുന്ന എറണാകുളം സ്വദേശി സൈജു തങ്കച്ചനെ പാലാരിവട്ടം സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്‌തു. മോഡലുകള്‍ സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടര്‍ന്നതായി സൈജു പറഞ്ഞു. മോഡലുകള്‍ പുറപ്പെട്ട ഫോര്‍ട്ടുകൊച്ചിയിലെ നമ്ബര്‍ 18 ഹോട്ടലുടമയേയും സൈജു വിളിച്ചിരുന്നു.

മോഡലുകള്‍ സഞ്ചരിച്ച കാര്‍ അമിതവേഗത്തിലാണ്‌ പോകുന്നതെന്നു പറയാനാണ്‌ വിളിച്ചതെന്നാണ്‌ സൈജുവിന്റെ മൊഴി. മദ്യ ലഹരിയില്‍ വാഹനം ഓടിക്കുന്നത്‌ ഒഴിവാക്കാനാണ്‌ ഇവരെ പിന്തുടര്‍ന്നതെന്ന സൈജുവിന്റെ മൊഴി പോലീസ്‌ വിശ്വാസത്തിലെടുത്തിട്ടില്ല.


അപകടം നടന്നത്‌ കാര്‍ മരത്തിലിടിച്ചുതന്നെയാണെന്ന്‌ പോലീസ്‌ വ്യക്‌തമാക്കുന്നു. അതിലേക്ക്‌ നയിച്ച കാരണങ്ങളാണ്‌ തേടുന്നത്‌. ഫോര്‍ട്ട്‌ കൊച്ചിയിലെ നമ്ബര്‍ 18 ഹോട്ടലില്‍ നിന്ന്‌ പോലീസിനു ശരിയായ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. യഥാര്‍ഥ ഡി.വി.ആര്‍. കുപ്പത്തൊട്ടിയില്‍ കളഞ്ഞതായി പിന്നീട്‌ വിവരം ലഭിച്ചു. ചോദ്യം ചെയ്യലുണ്ടാകുമെന്നുറപ്പായതോടെ ഹോട്ടലുടമ ഒളിവിലാണെന്നാണ്‌ സൂചന.