play-sharp-fill
പീഡന പരാതിയും, ആത്മഹത്യ ഭീഷണിയും; സിപിഎം പാളയം ലോക്കല്‍ സമ്മേളനത്തിനിടെ നാടകീയ സംഭവങ്ങള്‍; ലോക്കല്‍ കമ്മിറ്റിയിലെ  വിഭാഗീയത സിപിഎം നേതൃത്വത്തിന് തലവേദനയാകുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍

പീഡന പരാതിയും, ആത്മഹത്യ ഭീഷണിയും; സിപിഎം പാളയം ലോക്കല്‍ സമ്മേളനത്തിനിടെ നാടകീയ സംഭവങ്ങള്‍; ലോക്കല്‍ കമ്മിറ്റിയിലെ വിഭാഗീയത സിപിഎം നേതൃത്വത്തിന് തലവേദനയാകുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍

തിരുവനന്തപുരം: പാളയത്ത് ഇന്നലെ സമാപിച്ച സിപിഎം ലോക്കല്‍ സമ്മേളനത്തില്‍ കമ്മിറ്റി തിരഞ്ഞെടുപ്പിനൊടുവില്‍ മുതിര്‍ന്ന അംഗത്തിനെതിരെ വനിതാ അംഗം പീഡന പരാതി ഉയര്‍ത്തുകയും, അദ്ദേഹത്തെ സെക്രട്ടറിയാക്കിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.

ലോക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തുടക്കത്തില്‍ പരിഗണിക്കപ്പെട്ടിരുന്ന ജില്ലാ സെക്രട്ടറിയേയും യുവതി പരാതിയുമായി സമീപിച്ചു.

എന്നാൽ പരാതി നേരിടേണ്ടി വന്ന മുതിര്‍ന്ന അംഗം നിരപരാധിയാണെന്നാണ് വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍ ലോക്കല്‍ സെക്രട്ടറി അടക്കമുള്ളവരുടെ കരുനീക്കങ്ങളുണ്ടെന്നും ആരോപണമുണ്ട്.

ലോക്കല്‍ കമ്മിറ്റിയിലെ പുകയുന്ന വിഭാഗീയത സിപിഎം നേതൃത്വത്തിന് വരും നാളുകളില്‍ തലവേദനയാകുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നത്.

ഒടുവില്‍ ഏരിയ കമ്മിറ്റി അംഗവും നഗരസഭയുടെ മുന്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ഐ പി ബിനുവിനെ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ച്‌ നാടകീയ രംഗങ്ങൾക്ക് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പര്യാവസാനം കണ്ടു.