ഭാര്യയുടെ സ്ഥാനത്ത് നിന്നും ഞാൻ പൂർണമായും ഇറങ്ങി, അദ്ദേഹം ഇടയ്ക്ക് താഴെ വന്ന് താമസിക്കുന്നു, ഭാര്യയുടെ സ്ഥാനത്ത് നിന്ന് മാറിയ ശേഷം ഒരു വ്യക്തിയെ അവരായി കാണുക, അവരില്‍ കാണാതെ പോയ മൂല്യങ്ങള്‍ കാണാം, ഈ സാഹചര്യം സാധാരണക്കാർക്ക് മനസിലാക്കാൻ ബുദ്ധിമുട്ടാണ്; പ്രതികരണവുമായി മേതിൽ ദേവിക
കൊച്ചി: നൃത്ത രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ നർത്തകിയാണ് മേതില്‍ ദേവിക. സിനിമകളില്‍ നിന്നും നിരവധി അവസരങ്ങള്‍ വന്നിട്ടും നൃത്തത്തിലേക്കാണ് മേതില്‍ ദേവിക ശ്രദ്ധ നല്‍കിയത്. നടനും എംഎല്‍എയുമായ മുകേഷുമായുള്ള മേതില്‍ ദേവികയുടെ വിവാഹം ഏറെ ചർച്ചയായിരുന്നു.
ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹ ജീവിതം മുന്നോട്ട് പോകവെ രണ്ട് പേർക്കുമിടയില്‍ അസ്വാരസ്യമുണ്ടാവുകയും 2021 ല്‍ വേർപിരിയുകയും ചെയ്തു. ഇപ്പോഴിതാ മുകേഷിനെക്കുറിച്ച് സംസാരിക്കുകയാണ് മേതില്‍ ദേവിക.
മുകേഷുമായി തനിക്കിപ്പോഴും സൗഹൃദമുണ്ടെന്ന് മേതില്‍ ദേവിക പറയുന്നു. ഒരു മാധ്യമത്തോടായിരുന്നു പ്രതികരണം. ഭാര്യയുടെ സ്ഥാനത്ത് നിന്നും ഞാൻ പൂർണമായും ഇറങ്ങി. നിയമപരമായുള്ളത് വേറെ കാര്യം. ഭാര്യയുടെ സ്ഥാനത്ത് നിന്ന് മാറിയ ശേഷം ഒരു വ്യക്തിയെ അവരായി കാണുക എളുപ്പമാണ്. ഭാര്യയായിരിക്കുമ്പോള്‍ അവരില്‍ കാണാതെ പോയ മൂല്യങ്ങള്‍ കാണാം. എന്താണ് ഞാൻ ചിന്തിക്കുന്നതെന്ന് ആള്‍ക്കാർക്ക് മനസിലാവില്ല. കേസ് നടക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ഞാനദ്ദേഹത്തോട് സംസാരിക്കുന്നുണ്ട്. ഞാൻ അദ്ദേഹവുമായി സൗഹൃദത്തിലാണ്. ശത്രുതയില്ല. എന്റെ കളരി മുകളിലാണ്. അദ്ദേഹം ഇടയ്ക്ക് താഴെ വന്ന് താമസിക്കുന്നു. ഞങ്ങള്‍ രണ്ടിടത്താണ് കഴിയുന്നത്. വേർപിരിഞ്ഞ ശേഷമുള്ള ഈ സാഹചര്യം സാധാരണക്കാർക്ക് മനസിലാക്കാൻ ബുദ്ധിമുട്ടാണെന്നും മേതില്‍ ദേവിക വ്യക്തമാക്കി. ഞാൻ ജീവിതത്തില്‍ അധികം പ്രശ്നങ്ങളിലൂടെ കടന്ന് പോയിട്ടില്ല.
എനിക്ക് കാര്യങ്ങള്‍ അവഗണിക്കാനുള്ള ആർട്ടറിയാം. പിന്നെ സ്വാഭാവികമായി നമ്മുടെ മുന്നില്‍ കൊണ്ട് വരുന്ന കാര്യങ്ങളുണ്ട്. എല്ലാം ഒരു ലേണിംഗ് എക്സ്പീരിയൻസ് അല്ലേ. ഒരു സാഹചര്യവും ഒരു വ്യക്തിയും സ്ഥായി അല്ലെന്നും മേതില്‍ ദേവിക വ്യക്തമാക്കി. മുകേഷിനെതിരെ ഉയർന്നിരിക്കുന്ന ലൈംഗികാരോപണത്തെക്കുറിച്ചും മേതില്‍ ദേവിക സംസാരിച്ചു.
ഇപ്പോള്‍ വന്നിരിക്കുന്ന പരാതിയുടെ സത്യാവസ്ഥ തനിക്കറിയാമെന്ന് മേതില്‍ ദേവിക പറയുന്നു. എനിക്കൊരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. പക്ഷെ ഞാൻ പറയുന്നില്ല. ഇപ്പോള്‍ വന്ന ആരോപണത്തിന്റെ സത്യം എനിക്കറിയാം. അദ്ദേഹത്തിന് മുൻകൂർ ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ട്. ആരോപണത്തിന്റെ ലക്ഷ്യം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും മേതില്‍ ദേവിക വ്യക്തമാക്കി.
ആരോപണങ്ങളില്‍ എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ കുറ്റം ചെയ്തവർക്ക് ശിക്ഷ ലഭിക്കണം. ഇല്ലെങ്കില്‍ അതിനേക്കാള്‍ വലിയ ശിക്ഷ ആരോപിക്കുന്ന ആള്‍ക്ക് കൊടുക്കണം. അത് സ്ത്രീയായാലും പുരുഷനായാലും. ചുമ്മാ പറയുന്നത് അപകടകരമാണെന്നും മേതില്‍ ദേവിക പറഞ്ഞു. നടി സരിതയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തത്.
സരിത ഗുരുതര ആരോപണങ്ങള്‍ മുകേഷിനെതിരെ ഉന്നയിച്ചു. എന്നാല്‍, മേതില്‍ ദേവിക വിവാഹ മോചന സമയത്ത് മുകേഷിനെതിരെ സംസാരിച്ചില്ല. ലൈംഗികാരോപണക്കേസില്‍ കഴിഞ്ഞ ദിവസമാണ് മുകേഷിന് മുൻകൂർ ജാമ്യം ലഭിച്ചത്. സിനിമാ രംഗത്തേക്ക് കടന്ന് വരാനൊരുങ്ങുകയാണ് മേതില്‍ ദേവിക. ബിജു മേനോൻ നായകനാകുന്ന കഥ ഇന്നു വരെ എന്ന സിനിമയിലൂടെയാണ് തുടക്കം.