ബിവറേജ് ഔട്ട്‌ലറ്റിൽ മോഷണം ; ചുമർ തുരന്ന് കെട്ടിടത്തിന് അകത്ത് കടന്ന് മോഷ്ടാവ് ; അടിച്ച് മാറ്റിയത് റാക്കിലുണ്ടായിരുന്ന മദ്യകുപ്പികൾ മാത്രം
സ്വന്തം ലേഖകൻ
കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടി ബിവറേജ് ഔട്ട്‌ലറ്റിൽ മോഷണം. കെട്ടിടത്തിന്റെ ചുമര് തുരന്നാണ് മോഷ്ടാവ് കെട്ടിടത്തിന് അകത്ത് കടന്നത്. ബിവറേജ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ചുമരാണ് തുരന്നത്.
ബിവറേജ് ഔട്ട്‌ലറ്റിന്റെ അകത്ത് കടന്ന മോഷ്ടാവ് പണമൊന്നും കൈലാക്കിയില്ല. റാക്കിലുണ്ടായിരുന്ന മദ്യകുപ്പികളിൽ ചിലത് മാത്രമാണ് നഷ്ടമായത്. മേശയിലുണ്ടായിരുന്ന പണം പോയിട്ടില്ലെന്ന് ജീവനക്കാർ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴിക്കോട് നിന്നും അധികൃതർ എത്തി സ്റ്റോക്കെടുപ്പ് നടത്തിയാലെ എത്ര കുപ്പി മദ്യമാണ് മോഷണം പോയതെന്ന് വ്യക്തമാകൂ. രണ്ട് വർഷം മുമ്പും ഇതേ ഔട്ട്ലൈറ്റിൽ മോഷണം നടന്നിരുന്നു. സ്ഥാപനത്തിന് നേരത്തെ സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നു.
ബിവറേജ് കോർപ്പറേഷൻ ഇടപെട്ട് പിന്നീട് ഇവരെ ഒഴിവാക്കുകയായിരുന്നു. സംഭവത്തിൽ തിരുവമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ എക്സൈസ് വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.