
സ്വന്തം ലേഖകൻ
കൊച്ചി: പക്ഷിപ്പനിയെ തുടർന്ന് നാല് ജില്ലകളില്‍ കോഴി, താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തി സർക്കാർ ഗസറ്റ് വിജ്ഞാപനം.
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലാണ് നിരോധനം. ഡിസംബർ 31 വരെ നാല് മാസത്തേക്കാണ് നിരോധനം. ആലപ്പുഴ ജില്ലയില്‍ പൂർണമായും കോഴി, താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തനംതിട്ടയില്‍ 10 ഗ്രാമപഞ്ചായത്തിലും രണ്ടു മുൻസിപ്പാലിറ്റിയിലും കോട്ടയം ജില്ലയിലെ വൈക്കം ചങ്ങനാശ്ശേരി താലൂക്കുകളിലും എറണാകുളത്തെ നാലു പഞ്ചായത്തുകളിലും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ കോഴി താറാവ് വളർത്തലോ മുട്ടകളുടെ വിതരണമോ പാടില്ലെന്നാണ് നിർദേശം. 2009ലെ മൃഗങ്ങളിലെ പകർച്ചവ്യാധികള്‍ തടയല്‍, നിയന്ത്രണ നിയമ പ്രകാരമാണ് വിജ്ഞാപനം.







