play-sharp-fill
മീനച്ചിലാറില്‍ ജലനിരപ്പുയരുന്നു; തീക്കോയി വെള്ളികുളം റോഡില്‍ മണ്ണിടിഞ്ഞു.

മീനച്ചിലാറില്‍ ജലനിരപ്പുയരുന്നു; തീക്കോയി വെള്ളികുളം റോഡില്‍ മണ്ണിടിഞ്ഞു.

സ്വന്തം ലേഖകൻ

മലയോരമേഖലയില്‍ തുടരുന്ന കനത്ത മഴയില്‍ മീനച്ചിലാറിലെ ജലനിരപ്പ് ഉയരുന്നു. തീക്കോയി, തലനാട് അടുക്കം പ്രദേശങ്ങളിലെ ജലനിരപ്പാണ് അതിവേഗം ഉയര്‍ന്നത്.

വാഗമണ്‍ വഴിക്കടവ് പ്രദേശത്ത് ഇന്നു വൈകുന്നേരം ആരംഭിച്ച മഴ തോരാതെ പെയ്യുകയാണ്. ഇതേ തുടര്‍ന്ന് ചാമപാറ പള്ളിയിലും മേസ്തിരിപടി പ്രദേശങ്ങളിലെ ഏതാനും ചില വീടുകളിലും വെള്ളം കയറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലനാട് ഭാഗത്ത് ഉരുള്‍ പൊട്ടിയതായി സംശയം ഉണ്ടെങ്കിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

മീനച്ചിലാറ്റിലെ ജലനിരപ്പ് വേഗം ഉയരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശത്തെ വീടുകളിലുള്ളവരെ മാറ്റി പാര്‍പ്പിക്കാന്‍ തുടങ്ങി. ആറ്റു തീരത്തുള്ള ആളുകളെ മാറ്റി പാര്‍പ്പിക്കുന്നത്. രണ്ടു കുടുംബങ്ങളെ അടുക്കം അംഗന്‍വാടിയിലേക്കു മാറ്റി പാര്‍പ്പിച്ചു.

തീക്കോയി -വെള്ളികുളം റൂട്ടില്‍ മണ്ണിടിച്ചിലും ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. പൂഞ്ഞാര്‍ ടൗണിലെ ചെക്ഡാമും നിറഞ്ഞൊഴുകുന്നു.