play-sharp-fill
എംഡിഎംഎയുമായി ഇടുക്കി എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനും സുഹൃത്തും പിടിയിൽ

എംഡിഎംഎയുമായി ഇടുക്കി എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനും സുഹൃത്തും പിടിയിൽ

സ്വന്തം ലേഖിക

ഇടുക്കി: ലഹരിമരുന്നുമായി പൊലീസുകാരന്‍ പിടിയില്‍.

ഇടുക്കി എ ആര്‍ ക്യാമ്പിലെ സിപിഒ ഷാനവാസ് എംജെയാണ് എംഡിഎംഎയുമായി പിടിയിലായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷംനാസ് ഷാജിയേയും എക്‌സൈസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരില്‍ നിന്ന് 3.4 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. അസോസിയേഷന്‍ നേതാവായ ഇയാള്‍ പൊലീസുകാര്‍ക്കിടയില്‍ മയക്കുമരുന്നുകള്‍ വ്യാപകമായി വിതരണം ചെയ്തിട്ടുണ്ടോയെന്ന് സംശയത്തെ തുടര്‍ന്ന് എക്സൈസ് അന്വേഷണം വ്യാപകമാക്കി.

ഇടുക്കിയിലെ പൊലീസുകാര്‍ക്കിടയില്‍ വ്യാപകമായി മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്ന വലിയ ശൃഖല പ്രവര്‍ത്തിക്കുന്നുവെന്ന് എക്സൈസിന് ലഭിച്ച വിവരമാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് ദിവസം മുൻപ് എക്സൈസ് രഹസ്യമായി പരിശോധന തുടങ്ങിയിരുന്നു.

ഈ പരിശോധനയില്‍ ഇന്ന് ഉച്ചയോടെയാണ് മുതലക്കോടത്തുവെച്ച്‌ സിവില്‍ പൊലീസ് ഓഫീസര്‍ ഷാനവാസും ഇയാളില്‍ നിന്നും ലഹരി വാങ്ങാനെത്തിയ ഷംനാസ് ഷാജിയും പിടിയിലാകുന്നത്. ഷാനവാസ് നാലീസ് ക്യാമ്പുകളിലടക്കം വ്യാപകമായി മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച്‌ അന്വേഷണം തുടങ്ങികഴിഞ്ഞു. അന്വേഷണവുമായി പൊലീസുദ്യോഗസ്ഥര്‍ സഹകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് എക്സൈസ് ആലോചിക്കുന്നത്.