കോഴിക്കോട് പുഴക്കടവില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
സ്വന്തം ലേഖിക
കോഴിക്കോട്: കോഴിക്കോട് മുക്കത്ത് പുഴക്കടവില്‍ അജ്ഞാത മൃതദേഹം.
അഗസ്‌ത്യമുഴി പാലത്തിന് തൊട്ടുമുകളിലുള്ള കുളിക്കടവിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളത്തില്‍ കമിഴ്‌ന്നു കിടക്കുന്ന അവസ്ഥയിലായിരുന്ന ശവശരീരം ഇന്ന് രാവിലെ കുളിക്കാനെത്തിയ പ്രദേശവാസികളാണ് കണ്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരിച്ച ആളുടേതെന്ന് സംശയിക്കുന്ന വസ്‌ത്രങ്ങളും പുഴക്കരയില്‍ നിന്ന് ലഭിച്ചു. എന്നാല്‍ മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മുക്കം പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.
ഇന്‍ക്വസ്‌റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Third Eye News Live
0