എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപ തട്ടിയെടുത്തു: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അനുയായി അറസ്റ്റിൽ; കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത് ചാനൽ ചർച്ചകളിൽ കന്യാസ്ത്രീകളെ അധിക്ഷേപിച്ച്  സംസാരിക്കുന്ന പ്രതിയെ

എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപ തട്ടിയെടുത്തു: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അനുയായി അറസ്റ്റിൽ; കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത് ചാനൽ ചർച്ചകളിൽ കന്യാസ്ത്രീകളെ അധിക്ഷേപിച്ച് സംസാരിക്കുന്ന പ്രതിയെ

സ്വന്തം ലേഖകൻ

കോട്ടയം: എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്തു യുവതിയിൽ നിന്നും 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കാത്തലിക് ഫോറം ജനറൽ സെക്രട്ടറി പിടിയിൽ. കാത്തലിക് ഫോറം ജനറൽ സെക്രട്ടറിയും തിരുവല്ല സ്വദേശിയുമായ ബിനു ചാക്കോയെയാണ് വെസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

കൊല്ലം സ്വദേശിയും തിരുവാതുക്കൾ താമസക്കാരനുമായ നൗഷാദിന്റെ മകൾക്ക് എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്തു ഇരുപത് ലക്ഷം രൂപ തട്ടിയെടുത്തതായാണ് കേസ്. നൗഷാദിന്റെ മകൾക്ക് ചെന്നൈയിൽ എം.ബി.ബി.എസ് അഡ്മിഷൻ വാഗ്ദാനം ചെയ്തു ബിനു ചാക്കോ പണം വാങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി തവണ നൗഷാദ് ബിനു ചാക്കോയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പണം തിരികെ നൽകാൻ ഇയാൾ തയ്യാറായിരുന്നില്ല. തുടർന്നു നൗഷാദ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ അരുണിനു പരാതി നൽകുകയായിരുന്നു. തുടർന്നു നൗഷാദിന്റെ മൊഴിയെടുത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

തുടർന്ന് ബിനു ചാക്കോയെ പൊലീസ് പിടികൂടുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെ ബിനുവിനെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.

കോട്ടയം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ബിനു ചാക്കോയ്‌ക്കെതിരെ തട്ടിപ്പ് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോട്ടയം വെസ്റ്റ്, ഈസ്റ്റ്, ഗാന്ധിനഗർ , മണർകാട്, പാലാ, കാഞ്ഞിരപ്പള്ളി എന്നീ സ്റ്റേഷനുകളിൽ എല്ലാം ഇയാൾക്കെതിരെ നിലവിൽ കേസുണ്ട്.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു വേണ്ടി ചാനൽ ചർച്ചയിൽ എത്തുകയും, കന്യാസ്ത്രീകളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ബിനു ചാക്കോയ്‌ക്കെതിരെ പൊലീസ് കേസും നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ബിനു ചാക്കോ തട്ടിപ്പ് കേസിൽ അറസ്റ്റിലായിരിക്കുന്നത്.