കോട്ടയത്ത് പൊലീസിനു ചോദിക്കാനും പറയാനും ആരുമില്ലെ..! പൊലീസുകാരനെ പരസ്യമായി തെറിവിളിച്ച സി.ഐ.ടി.യുക്കാരൻ പത്തു ദിവസം കഴിഞ്ഞിട്ടും നെഞ്ചും വിരിച്ച് മുണ്ടക്കയത്തു വിലസുന്നു; സി.പി.എമ്മിന്റെ സംരക്ഷണ തണലിൽ തല ഉയർത്തി ഗുണ്ടകൾ; നാണം കെട്ട് കേരള പൊലീസ്

കോട്ടയത്ത് പൊലീസിനു ചോദിക്കാനും പറയാനും ആരുമില്ലെ..! പൊലീസുകാരനെ പരസ്യമായി തെറിവിളിച്ച സി.ഐ.ടി.യുക്കാരൻ പത്തു ദിവസം കഴിഞ്ഞിട്ടും നെഞ്ചും വിരിച്ച് മുണ്ടക്കയത്തു വിലസുന്നു; സി.പി.എമ്മിന്റെ സംരക്ഷണ തണലിൽ തല ഉയർത്തി ഗുണ്ടകൾ; നാണം കെട്ട് കേരള പൊലീസ്

തേർഡ് ഐ ക്രൈം

കോട്ടയം: കോട്ടയം ജില്ലയിലെ പൊലീസിനു ചോദിക്കാനും പറയാനും ആരുമില്ലെ..? നാട്ടുകാർ നോക്കി നിൽക്കെ, നടുറോഡിൽ ബസ് സ്റ്റാൻഡിൽ വച്ച് യൂണിഫോമിലുള്ള പൊലീസുകാരനെ അസഭ്യം പറഞ്ഞ സി.ഐ.ടി.യു ഗുണ്ടകൾ റോഡിൽ വിലസി നടക്കുന്നു. നെഞ്ചും വിരിച്ച് കയ്യും വീശി നടക്കുന്ന സി.ഐ.ടി.യു ചുമട്ട് തൊഴിലാളികൾക്കും ഓട്ടോറിക്ഷാ തൊഴിലാളികൾക്കും സംരക്ഷണ കുട തീർത്ത് മുണ്ടക്കയത്തെ സി.പി.എം നേതാക്കൾ നിൽക്കുമ്പോൾ നാണംകെട്ടു നിൽക്കുകയാണ് ജില്ലയിലെ പൊലീസ്.

ഒക്ടോബർ 25 നു വൈകിട്ട് മുണ്ടക്കയം ബസ് സ്റ്റാൻഡിൽ വച്ചാണ് പൊലീസുകാരനെ സി.ഐ.ടി.യുവിന്റെ ഗുണ്ടകൾ അസഭ്യം പറഞ്ഞത്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനു ശേഷം മുണ്ടക്കയം ബസ് സ്റ്റാൻഡിലെ നാല് സി.ഐ.ടി.യു പ്രവർത്തകർക്ക് എതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, പൊലീസിന്റെ മീശയിൽപിടിച്ചു വലിച്ച്, മൂക്കിനു താഴെ വിലസിനടക്കുന്ന ഈ സി.ഐ.ടി.യു ഗുണ്ടകളെ പിടിക്കാൻ ഇനിയും മുണ്ടക്കയം പൊലീസിനു സാധിച്ചിട്ടില്ല. ചേനപ്പാടി സ്വദേശിയായ സിവിൽ പൊലീസ് ഓഫിസർ ഷിഹാസിനെയാണ് സി.ഐ.ടി.യു ഗുണ്ടകൾ പിടിച്ചു തള്ളുകയും അസഭ്യം പറയുകയും ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുണ്ടക്കയം ബസ് സ്റ്റാൻഡിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് സ്റ്റാൻഡിലെ സി.ഐ.ടി.യു പ്രവർത്തകരായ ചുമട്ട് തൊഴിലാളികളും, ഓട്ടോ ഡ്രൈവർമാരുമായ മൂന്നു പേർ സ്റ്റാൻഡിലെ കടയുടമയുമായി തർക്കത്തിൽ ഏർപ്പെട്ടു. തുടർന്നു, ബഹളം അതിരൂക്ഷമായതോടെ സ്റ്റാൻഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഷിഹാസ് പ്രശ്‌നത്തിൽ ഇടപെട്ടു.

സ്റ്റാൻഡിൽ ബഹളമുണ്ടായ സ്ഥലത്ത് എത്തിയ ഷിഹാസ് ഇവിടെ ബഹളം വച്ച സി.ഐ.ടി.യു തൊഴിലാളികളോടു മാറി നിൽക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇവർ ഇതിനു തയ്യാറാകാതെ ഷിഹാസിനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. പൊലീസ് സ്റ്റേഷനിൽ വയർ ലെസ് സെറ്റിലൂടെ വിവരം അറിയിച്ചിട്ടും പൊലീസുകാർ എത്താൻ വൈകി. രണ്ടു പൊലീസുകാർ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും അക്രമികൾ രക്ഷപെടുകയും ചെയ്തിരുന്നു.

ഇതിനു ശേഷം ഷിഹാസിനു ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. തുടർന്നു, ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, സംഭവം നടന്ന് നാല് ദിവസം ആയിട്ടും പ്രതികളെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. പ്രതികൾക്ക് ഇപ്പോഴും മുണ്ടക്കയത്ത് കൂടി സ്വതന്ത്രരായി നടക്കാൻ സാധിക്കുന്നത് ഉന്നത സി.പി.എം ഇടപെടലിനെ തുടർന്നാണ്. പൊലീസുകാരനെ പരസ്യമായി അസഭ്യം പറഞ്ഞിട്ടും, പിടിച്ചു തള്ളിയിട്ടും, യൂണിഫോമിൽ നിന്ന ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തിട്ടും എഫ്ഐആർ ഇട്ടതൊഴിച്ച് മറ്റൊന്നും ചെയ്യാനാകാത്തത് പോലീസിന് കളങ്കമായി

സി.പി.എമ്മിന്റെ ഉന്നത നേതാവ് അടക്കമുള്ളവർ പൊലീസിൽ ഇടപെട്ടതിനെ തുടർന്നാണ് പ്രതികളായ സി.ഐ.ടി.യു പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞിരിക്കുന്നത്. കോവിഡ് കാലത്തും രാപകലില്ലാതെ പണിയെടുക്കുന്ന പോലീസിൻ്റെ മനോവീര്യം കെടുത്തുന്ന നടപടിയ്ക്കെതിരെ കടുത്ത പ്രതിഷേധവും ഉയർന്നിട്ടുണ്ട്.