ഐ.പി.എല്ലിൽ പുതിയ വിവാദം..! കൊൽക്കത്തയെ പുറത്താക്കാൻ ഹൈദരാബാദും മുബൈയും ഒത്തു കളിച്ചു; ആരോപണവുമായി കൊൽക്കത്ത ഫാൻസ്; ഐ.പി.എൽ പ്ലേ ഓഫ് ഫിക്‌സ്ചറായി

ഐ.പി.എല്ലിൽ പുതിയ വിവാദം..! കൊൽക്കത്തയെ പുറത്താക്കാൻ ഹൈദരാബാദും മുബൈയും ഒത്തു കളിച്ചു; ആരോപണവുമായി കൊൽക്കത്ത ഫാൻസ്; ഐ.പി.എൽ പ്ലേ ഓഫ് ഫിക്‌സ്ചറായി

Spread the love

തേർഡ് ഐ സ്‌പോട്‌സ്

ദുബായ്: വിദേശത്തേയ്ക്കു വിമാനം കയറിയ ഇന്ത്യൻ പ്രീമിയർ ലീഗിലെ അവസാന സെഷനിലും വിവാദമൊഴിയുന്നില്ല. അവസാന ലീഗ് മത്സരത്തിൽ ബുംറയും, ബോൾട്ടുമില്ലാതെ ഇറങ്ങിയ മുംബൈയുടെ നടപടിയ്‌ക്കെതിരെയാണ് ഇപ്പോൾ വിമർശനം ഉയരുന്നത്. ബോൾട്ടും ബുംറയുമില്ലാതെ ഇറങ്ങിയ മുംബൈ കൊൽക്കത്തയെ പുറത്താക്കാൻ ഒത്തുകളിക്കുകയായിരുന്നു എന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.

ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ 10 വിക്കറ്റിന് തകർത്ത് സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫിൽ കടന്നതോടെയാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. മുംബൈ ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം 17 പന്തുകൾ അവശേഷിക്കെയാണ് ഹൈദരാബാദ് മറികടന്നത്. ഹൈദരാബാദിന്റെ ജയത്തോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടൂർണമെന്റിൽ നിന്ന് പുറത്തായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡേവിഡ് വാർണറും വൃദ്ധിമാൻ സാഹയുമാണ് ഹൈദരാബാദിന് അനായാസ വിജയം സമ്മാനിച്ചത്. 58 പന്തിൽ നിന്ന് 85 റൺസെടുത്ത് വാർണറും 45 പന്തിൽ നിന്ന് 58 റൺസെടുത്ത് സാഹയും പുറത്താവാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത ഓവറിൽ 149 റൺസാണ് നേടിയത്. മുംബൈയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ഓപ്പണറായ രോഹിത് ശർമയ്ക്ക് നാലു റൺസ് മാത്രമാണ് നേടാനായത്. സന്ദീപ് ശർമയാണ് രോഹിതിന്റെ വിക്കറ്റെടുത്തത്.

രോഹിത് മടങ്ങിയതിന് പിന്നാലെ ഡികോക്ക് സ്‌കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും 25 റൺസിൽ പുറത്തായി. പിന്നീട് ഒത്തുചേർന്ന സൂര്യകുമാർ യാദവും ഇഷാൻ കിഷനും ചേർന്ന് സ്‌കോർ 50 കടത്തി. എന്നാൽ സ്‌കോർബോർഡ് 81 ൽ നിൽക്കെ സൂര്യകുമാറിനെ പുറത്താക്കി ഷഹബാസ് നദീം വീണ്ടും കളി സൺറൈസേഴ്സിന് അനുകൂലമാക്കി.

പൊള്ളാർഡും ഇഷാനും ചേർന്നാണ് സ്‌കോർ 100 കടത്തിയത്. 33 റൺസെടുത്ത ഇഷനെ സന്ദീപ് ശർമ മടക്കി അയച്ചു. മികച്ച പ്രകടനം നടത്തിയ ബൗളർമാരാണ് മുംബൈ ബാറ്റിംഗ് നിരയെ തകർത്തത്. സന്ദീപ് ശർമ മൂന്ന് വിക്കറ്റെടുത്ത് സൺറൈസേഴ്സിനായി തിളങ്ങി.

ഇതോടെ ഐപിഎൽ പ്ലേഓഫ് ലൈനപ്പായി. മുബൈയും ഡൽഹിയും തമ്മിൽ ആദ്യത്തെ പ്ലേ ഓഫിൽ നേരിട്ട് ഏറ്റുമുട്ടും. രണ്ടാം പ്ലേ ഓഫിൽ ഹൈദരാബാദും ബംഗളൂരുമാണ് ഏറ്റുമുട്ടുന്നത്.