മുന്നു വർഷത്തിനുള്ളിൽ അഞ്ച് പുതിയ എസ്‌യുവികൾ അവതരിപ്പിക്കാനുള്ള പദ്ധതിയുമായി മാരുതി സുസുക്കി

മുന്നു വർഷത്തിനുള്ളിൽ അഞ്ച് പുതിയ എസ്‌യുവികൾ അവതരിപ്പിക്കാനുള്ള പദ്ധതിയുമായി മാരുതി സുസുക്കി

സ്വന്തം ലേഖകൻ

അടുത്ത മുന്നു വർഷത്തിനുള്ളിൽ അഞ്ച് പുതിയ എസ്‌യുവികൾ അവതരിപ്പിക്കാനുള്ള പദ്ധതികൾ മാരുതി സുസുക്കി പ്രഖ്യാപിച്ചു. ഈ എസ്‌യുവികളിൽ ചിലത് ടൊയോട്ടയുമായി ചേർന്ന് വികസിപ്പിച്ചെടുക്കും. എസ്‌യുവികൾ കൂടാതെ, അടുത്ത തലമുറകളെ അവതരിപ്പിക്കാനും നിലവിലുള്ള മോഡലുകളുടെ മുഖം മിനുക്കാനും മാരുതി സുസുക്കി പദ്ധതിയിടുന്നു.

50 ശതമാനത്തിൽ നിന്ന് 43.50 ശതമാനമായി ഇടിഞ്ഞ നഷ്‍ടപ്പെട്ട വിപണി വിഹിതം വീണ്ടെടുക്കാനാണ് പുതിയ ഉൽപ്പന്നങ്ങളുടെ ലോഞ്ചിലൂടെ മാരുതി ലക്ഷ്യമിടുന്നതെന്ന് ഓട്ടോ കാര്‍ ഇന്ത്യയെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതാ, മാരുതിയുടെ ചില പുതിയ എസ്‍യുവി മോഡലുകളെ ഒന്നു പരിചയപ്പെടാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാരുതി സുസുക്കി ജിംനി 5-ഡോര്‍

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കമ്പനി ജിംനി നെയിംപ്ലേറ്റ് രാജ്യത്ത് അവതരിപ്പിക്കും. എസ്‌യുവിയുടെ 5-ഡോര്‍ പതിപ്പ് മാരുതി സുസുക്കി പുറത്തിറക്കും. 103 bhp കരുത്തും 138 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ K15B പെട്രോള്‍ എഞ്ചിനായിരിക്കും ഇതിന് കരുത്തേകുക. ട്രാന്‍സ്മിഷന്‍ തിരഞ്ഞെടുപ്പുകളില്‍ 5-സ്പീഡ് മാനുവലും 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടറും ഉള്‍പ്പെടും.

മഹീന്ദ്ര ഥാറിനും ഫോഴ്‌സ് ഗൂര്‍ഖയ്ക്കും എതിരെയാണ് പുതിയ ജിംനിയുടെ സ്ഥാനം. കയറ്റുമതി വിപണികള്‍ക്കായി 3-ഡോര്‍ ജിംനിയുടെ RHD പതിപ്പ് കമ്പനി ആരംഭിച്ചിട്ടുണ്ട്. 5-ഡോര്‍ ജിംനിക്കൊപ്പം 3-ഡോര്‍ മോഡലും കമ്പനി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതുതലമുറ മാരുതി ബ്രെസ
YTA എന്ന രഹസ്യനാമത്തില്‍ മാരുതി സുസുക്കി പുതിയ തലമുറ വിറ്റാര ബ്രെസയെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇത് പുതിയ ബ്രെസയായി വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. രസകരമായ ചില ഡിസൈനുകളും ഇന്റീരിയര്‍ മാറ്റങ്ങളും വെളിപ്പെടുത്തുന്ന പുതിയ മോഡലിന്‍റെ ചിത്രങ്ങല്‍ ഇതിനകം ചോര്‍ന്നിരുന്നു. പുതിയ മോഡല്‍ മൊത്തത്തിലുള്ള ബോക്‌സി പ്രൊഫൈല്‍ നിലനിര്‍ത്തും. എങ്കിലും, ഡിസൈന്‍ ഘടകങ്ങളും ബോഡി പാനലുകളും പൂര്‍ണ്ണമായും പുതിയതായിരിക്കും.

പുതിയ മോഡല്‍ ഫാക്ടറിയില്‍ ഘടിപ്പിച്ച ഇലക്‌ട്രിക് സണ്‍റൂഫ്, പുതിയ ഫ്രീ-സ്റ്റാന്‍ഡിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ്, സിം അധിഷ്ഠിത കണക്റ്റിവിറ്റി ഓപ്ഷന്‍ എന്നിങ്ങനെ നിരവധി ഉയര്‍ന്ന സവിശേഷതകളോടെയാണ് വരുന്നത്. പാഡില്‍ ഷിഫ്റ്ററുകളോട് കൂടിയ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സും 6 എയര്‍ബാഗുകളും ലഭിക്കാന്‍ സാധ്യതയുണ്ട്.

മാരുതി YTB കോംപാക്റ്റ് എസ്‌യുവി
ബ്രെസ കൂടാതെ, ഹ്യുണ്ടായ് വെന്യു, കിയ സോനെറ്റ് എന്നിവയുടെ വിലയേറിയ പതിപ്പുകള്‍ക്ക് എതിരാളിയായി ഒരു പുതിയ പ്രീമിയം കോംപാക്റ്റ് എസ്‌യുവിയും മാരുതി സുസുക്കി ഒരുക്കുന്നുണ്ട്. YTB ​​എന്ന കോഡുനാമത്തില്‍ വികസിപ്പിക്കുന്നപുതിയ എസ്‌യുവി ബലേനോയുടെ ഹാര്‍ട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

ശക്തമായ ഹൈബ്രിഡ് സംവിധാനമുള്ള 1.5 ലീറ്റര്‍ പെട്രോള്‍ എഞ്ചിനാകും ഇതിന് കരുത്തേകുന്നത്. പുതിയ മോഡലിന് കൂപ്പെ ശൈലിയിലുള്ള മേല്‍ക്കൂരയും സ്‌പോര്‍ട്ടിയര്‍ സ്റ്റാന്‍സും എസ്‌യുവി പോലുള്ള ക്ലാഡിംഗും ലഭിക്കാന്‍ സാധ്യതയുണ്ട്. 2020 ഓട്ടോ എക്‌സ്‌പോയില്‍ അനാച്ഛാദനം ചെയ്‍ത ഫ്യൂച്ചൂറോ-ഇ എസ്‌യുവി കണ്‍സെപ്‌റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പായിരിക്കും YTB.

മാരുതി-ടൊയോട്ട YFG ഇടത്തരം എസ്‌യുവി
മാരുതി സുസുക്കിയും ടൊയോട്ട ജെവിയും ഇന്ത്യന്‍ വിപണിയില്‍ പുതിയ ഇടത്തരം എസ്‌യുവി ഒരുക്കുന്നു. YFG എന്ന കോഡു നാമത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന ഈ പുതിയ എസ്‌യുവിക്ക് ഏകദേശം 4.3 മീറ്റര്‍ നീളമുണ്ടാകും. കൂടാതെ ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, വിഡബ്ല്യു ടൈഗണ്‍, സ്കോഡ കുഷാക്ക്, എംജി ആസ്റ്റര്‍ എന്നിവയ്‌ക്ക് എതിരാളികളായിരിക്കും.

ടൊയോട്ടയുടെ ഡിഎന്‍ജിഎ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി എത്തുന്ന ഈ മോഡല്‍, ടൊയോട്ടയുടെ ബിദാദി പ്ലാന്റില്‍ ആയിരിക്കും ഉല്‍പ്പാദിപ്പിക്കപ്പെടുക. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ മോഡലിന് കരുത്തേകാന്‍ സാധ്യത.

മാരുതി സുസുക്കി 3-വരി പ്രീമിയം എസ്‌യുവി

Y17 എന്ന രഹസ്യനാമത്തില്‍ മാരുതി സുസുക്കി ഒരു പുതിയ മുന്‍നിര എസ്‌യുവിയും ഒരുക്കുന്നുണ്ട്. അത് മൂന്നുവരി മോഡലായിരിക്കും. ഇത് ഹ്യുണ്ടായ് അല്‍കാസര്‍, ടാറ്റ സഫാരി, മഹീന്ദ്ര XUV700, MG ഹെക്ടര്‍ പ്ലസ് എന്നിവയ്ക്ക് എതിരാളിയാകും. പുതിയ എസ്‌യുവി എര്‍ട്ടിഗയുടെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു; എന്നിരുന്നാലും, ഇത് YFG മിഡ്-സൈസ് എസ്‌യുവിയുടെ 7-സീറ്റര്‍ ഡെറിവേറ്റീവ് ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.