എറണാകുളം ഫ്‌ളാറ്റ് പീഡനക്കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിന് ജാമ്യം; ഹൈക്കോടതി ജാമ്യം അനുവദിച്ചത് കര്‍ശന ഉപാധികളോടെ
സ്വന്തം ലേഖകന്‍
എറണാകുളം: കൊച്ചി ഫ്‌ളാറ്റ് പീഡനക്കേസിലെ മാര്‍ട്ടിന്‍ ജോസഫിന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഏപ്രില്‍ എട്ടിനാണ് മാര്‍ട്ടിനെതിരെ കണ്ണൂര്‍ സ്വദേശിനിയായ യുവതി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിന് ശേഷം ഒളിവില്‍ പോയ മാര്‍ട്ടിനെ മുണ്ടൂരിലെ പാടശേഖരങ്ങളാല്‍ ചുറ്റപ്പെട്ട ഒരു പ്രദേശത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. തൃശൂര്‍, കൊച്ചി പൊലീസ് സംഘങ്ങളുടെ സംയുക്തമായ ഇടപെടലാണ് പിടികൂടാന്‍ സഹായിച്ചത്.
കണ്ണൂര്‍ സ്വദേശിയായ യുവതിക്ക് മാര്‍ട്ടിനില്‍ നിന്ന് നേരിടേണ്ടി വന്നത് ക്രൂര പീഡനമായിരുന്നു. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ജൂണ്‍ ഏഴാം തീയതി യുവതി മാധ്യമങ്ങളിലൂടെ തെളിവുകള്‍ പുറത്തു വിട്ടിരുന്നു. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ അടക്കം രംഗത്തെത്തിയ കേസാണിത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group