ഹരിത സംസ്ഥാന കമ്മിറ്റി മുസ്ലീം ലീഗ് പിരിച്ചുവിട്ടു; കടുത്ത അച്ചടക്ക ലംഘനം നടത്തി, ഇത് അംഗീകരിക്കാനാവില്ല; പുതിയ സംസ്ഥാന കമ്മിറ്റി ഉടന്‍ രൂപീകരിക്കുമെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം

ഹരിത സംസ്ഥാന കമ്മിറ്റി മുസ്ലീം ലീഗ് പിരിച്ചുവിട്ടു; കടുത്ത അച്ചടക്ക ലംഘനം നടത്തി, ഇത് അംഗീകരിക്കാനാവില്ല; പുതിയ സംസ്ഥാന കമ്മിറ്റി ഉടന്‍ രൂപീകരിക്കുമെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം

Spread the love

സ്വന്തം ലേഖകന്‍

മലപ്പുറം: ഹരിത സംസ്ഥാന കമ്മിറ്റി മുസ്ലീം ലീഗ് പിരിച്ച് വിട്ടു. കടുത്ത അച്ചടക്ക ലംഘനം നടത്തി, സ്വന്തം നിലപാടുമായി മുന്നോട്ട് പോയതാണ് പിരിച്ച് വിടാനുള്ള കാരണമെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം വ്യക്തമാക്കി. എന്നാല്‍ ഫാത്തിമ തെഹ്‌ളി അടക്കമുള്ള ഹരിത നേതാക്കള്‍ തീരുമാനത്തില്‍ പ്രതികരണം അറിയിച്ചിട്ടില്ല.

പോഷക സംഘടന അതിന്റെ ചട്ടക്കൂട്ടില്‍ നില്‍ക്കണം. വ്യക്തിപരമായ കാര്യത്തിന് പോകാം, അത് മൗലിക അവകാശമാണ്. പുതിയ കമ്മിറ്റിയെ ഉടനെ പ്രഖ്യാപിക്കും- ലീഗ് നേതാക്കള്‍ വ്യക്തമാക്കി. അര്‍ദ്ധരാത്രി പന്ത്രണ്ട് മണി വരെ എംഎസ്എഫും ഹരിതയും തമ്മിലുള്ള അനുരഞ്ജന ചര്‍ച്ച നടത്തിയിട്ടും ഹരിത പ്രവര്‍ത്തകര്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വനിത കമീഷനില്‍ ‘ഹരിത’ ഭാരവാഹികള്‍ നല്‍കിയ പരാതിയുടെ തുടര്‍ച്ചയായാണ് നടപടി. സംഘടനയോഗങ്ങള്‍ അടക്കമുള്ളവയില്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയ പി.കെ. നവാസ്, മലപ്പുറം ജില്ല പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ. വഹാബ് എന്നിവരോട് ലീഗ് വിശദീകരണം തേടിയിരുന്നു.