play-sharp-fill
വിവാഹ വീട്ടിലെ ഒരുക്കങ്ങൾ കഴിഞ്ഞ് മടങ്ങിയത് മരണത്തിലേക്ക്; കോട്ടയത്ത് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച്‌ ദമ്പതികള്‍ക്ക്  ദാരുണാന്ത്യം; നാടിനെ കണ്ണീരിലാഴ്ത്തി മറിയപ്പള്ളി  സ്വദേശികളായ  ദമ്പതികളുടെ മരണം; സംസ്കാരം ഇന്ന്

വിവാഹ വീട്ടിലെ ഒരുക്കങ്ങൾ കഴിഞ്ഞ് മടങ്ങിയത് മരണത്തിലേക്ക്; കോട്ടയത്ത് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച്‌ ദമ്പതികള്‍ക്ക് ദാരുണാന്ത്യം; നാടിനെ കണ്ണീരിലാഴ്ത്തി മറിയപ്പള്ളി സ്വദേശികളായ ദമ്പതികളുടെ മരണം; സംസ്കാരം ഇന്ന്

സ്വന്തം ലേഖിക

കോട്ടയം: നാടിനെ കണ്ണീരിലാഴ്ത്തി മറിയപ്പള്ളി സ്വദേശികളായ ദമ്പതികളുടെ മരണം.

മറിയപ്പള്ളി പള്ളത്ത് വാടകയ്ക്കു താമസിക്കുന്ന പുത്തന്‍മഠം വീട്ടില്‍ സുദര്‍ശനന്‍ (റിട്ട.മിലിട്ടറി, 67), ഭാര്യ ഷൈലജ (57) എന്നിവരാണു സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12.15 ന് എം.സി റോഡില്‍ മറിയപ്പള്ളി നാട്ടകം ഭാഗത്തായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷൈലജയുടെ സഹോദരന്റെ മകളുടെ കല്യാണ ഒരുക്കങ്ങള്‍ക്കായി മറിയപ്പള്ളിയിലെ കുടുംബവീട്ടില്‍ പോയി മടങ്ങിവരുമ്പോഴാണ് അപകടം. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ തിരുവല്ലയില്‍നിന്നെത്തിയ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു.

ഇരുവരേയും ഉടന്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും യാത്രാമധ്യേ ഷൈലജയുടെ മരണം സംഭവിച്ചിരുന്നു. സുദര്‍ശനന്റെ പരുക്കു ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് ഇടയാക്കിയതെന്നു പൊലീസ് പറഞ്ഞു. ഷൈലജയുടെ മൃതദേഹം ജനറല്‍ ആശുപത്രിയിലും സുദര്‍ശനന്റെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ഇന്നു വൈകിട്ട് നടക്കും.

മക്കള്‍: ശരത്, സുധീഷ് (ഇരുവരും ദുബായ്). മരുമക്കള്‍: അഞ്ജലി, നിമിഷ.