
കൊച്ചി: വിഘടനവാദികളുടെ മുദ്രാവാക്യം ഏറ്റെടുത്ത മുൻ മന്ത്രി കെ.ടി ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കശ്മീരിൽ വിഘടനവാദികൾ ഉയർത്തുന്ന മുദ്രാവാക്യമാണ് ജലീൽ ഉയർത്തിയത്.
കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകം എന്നത് രാജ്യത്തിൻറെ പ്രഖ്യാപിത നയമാണ്. ആസാദ് കശ്മീർ എന്ന ജലീലിൻറെ പ്രസ്താവന രാജ്യദ്രോഹമാണ്. ജലീലിൻറെ രാജി സർക്കാർ ആവശ്യപ്പെടണം. രാജ്യദ്രോഹ കുറ്റം ചെയ്തയാൾ നിയമസഭയിൽ തുടരുന്നത് നാടിന് അപമാനമാണെന്നും മുരളീധരൻ പറഞ്ഞു.
കെ.ടി ജലീൽ കാശ്മീർ സന്ദർശനത്തെക്കുറിച്ച് ഫേസ്ബുക്കിലിട്ട കുറിപ്പാണ് വിവാദമായത്. ”പാകിസ്താനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം ‘ആസാദ് കശ്മീർ’ എന്നറിയപ്പെട്ടു. പാകിസ്താൻ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറൻസിയും പട്ടാള സഹായവും മാത്രമാണ് പാകിസ്താന്റെ നിയന്ത്രണത്തിലുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാഉൽ ഹഖ് പാകിസ്താൻ പ്രസിഡന്റായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി. പാകിസ്താൻ സർക്കാറിന് ഭരണപരമായി പാക്കധീന കശ്മീരിൽ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം” എന്നിങ്ങനെയായിരുന്നു ജലീലിൻറെ പോസ്റ്റ്.







