ചാന്നാനിക്കാട്ടെ കൊമ്പൻ സൂര്യനാരായണന്റെ മരണകാരണം പോസ്റ്റ്മോർട്ടത്തിലും വ്യക്തമായില്ല: കാരണം അറിയാൻ ആന്തരിക അവയവങ്ങൾ പോസ്റ്റ്മോർട്ടത്തിന്: കൊമ്പ് വനം വകുപ്പ് ഏറ്റെടുത്തു

ചാന്നാനിക്കാട്ടെ കൊമ്പൻ സൂര്യനാരായണന്റെ മരണകാരണം പോസ്റ്റ്മോർട്ടത്തിലും വ്യക്തമായില്ല: കാരണം അറിയാൻ ആന്തരിക അവയവങ്ങൾ പോസ്റ്റ്മോർട്ടത്തിന്: കൊമ്പ് വനം വകുപ്പ് ഏറ്റെടുത്തു

സ്വന്തം ലേഖകൻ

കോട്ടയം: ഉത്സവ എഴുന്നെള്ളത്തിന് ശേഷം തളച്ച കൊമ്പൻ ചാന്നാനിക്കാട് സൂര്യനാരായണൻ ചരിഞ്ഞ സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. പോസ്റ്റ്മോർട്ടം നടത്തിയിട്ടും കൊമ്പന്റെ മരണകാരണം ഇനിയും വ്യക്തമായിട്ടില്ല. മരണകാരണം എന്താണ് എന്നറിയുന്നതിനായി പോസ്റ്റ്മോർട്ടത്തിന് ശേഷം ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്കായി അയച്ചു. ചാന്നാനിക്കാട് മുളന്താനത്ത് എം.എസ് അരുണിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ചാന്നാനിക്കാട് സൂര്യനാരായണൻ.

53 വയസുകാരനും ബീഹാർ സ്വദേശിയുമായ കൊമ്പൻ സൂര്യനാരായണൻ ആറന്മുള കോട്ട സൂര്യനാരായണ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ചതായിരുന്നു കൊമ്പനെ. ആറാട്ട് ഘോഷയാത്രയ്ക്ക് ശേഷം മടങ്ങിയെത്തിയ കൊമ്പനെ ആലിന് ചുവട്ടിൽ തളച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ പാപ്പാന്മാർ എത്തിയപ്പോൾ കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറന്മുളയിൽ നിന്നും ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയുടെ ആനയുടെ ജഡം ചാന്നാനിക്കാട് മുളന്താനത്ത് വീട്ടിൽ എത്തിച്ചു. ശനിയാഴ്ച വൈകിട്ട് ആറിന് ആനയുടെ ജഡത്തിന്റെ പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് എട്ടു മണിയോടെയാണ് ആനയുടെ ജഡം പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത്. തുടർന്ന് ആനയുടെ ജഡം പുരയിടത്തിൽ തന്നെ സംസ്കരിച്ചു.

ആനയുടെ കൊമ്പ് പോസ്റ്റ്മോർട്ടത്തിന് ശേഷം പുറത്തെടുത്ത് വനം വകുപ്പ് അധികൃതർ ഏറ്റെടുത്തു. ഇനി ആനയുടെ ഉടമസ്ഥാവകാശം തെളിയിച്ചെങ്കിൽ മാത്രമേ ആനക്കൊമ്പ് ഉടമകൾക്ക് വിട്ടു നൽകു.