സുഹൃത്തുക്കള്‍ക്കൊപ്പം മണിമലയാറ്റില്‍ ഇറങ്ങിയപ്പോള്‍ കയത്തില്‍ പെട്ടു; എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

സുഹൃത്തുക്കള്‍ക്കൊപ്പം മണിമലയാറ്റില്‍ ഇറങ്ങിയപ്പോള്‍ കയത്തില്‍ പെട്ടു; എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

സ്വന്തം ലേഖിക

മല്ലപ്പള്ളി: സുഹൃത്തുക്കള്‍ക്കൊപ്പം മണിമലയാറ്റില്‍ ഇറങ്ങിയ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥി കയത്തില്‍ പെട്ടു മുങ്ങിമരിച്ചു.

തിരുവനന്തപുരം അതിയന്നൂര്‍ നെല്ലിമൂട് കാഞ്ഞിരം നിന്ന കണ്ണാരവിള വൈശാഖത്തില്‍ വിന്‍സെന്റിന്റെയും ബിനിയുടെയും മകന്‍ വൈശാഖ് വിന്‍സെന്റാ (18) ണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കല്ലൂപ്പാറ ഐ.എച്ച്‌.ആര്‍.ഡി. എഞ്ചിനീയറിങ്ങ് കോളേജ് ഇലക്‌ട്രിക്കല്‍ വിഭാഗം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് നാല് മണി കഴിഞ്ഞ് കല്ലൂപ്പാറ കുറഞ്ഞൂക്കടവ് തടയണയില്‍ കയറി നടക്കുമ്പോള്‍ വീഴുകയായിരുന്നു.
കൂടെയുള്ളവർ
രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.