ഡി.വൈ.എഫ്.ഐ കോട്ടയം ജില്ല കമ്മിറ്റിയിലേക്ക് ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ വനിത

ഡി.വൈ.എഫ്.ഐ കോട്ടയം ജില്ല കമ്മിറ്റിയിലേക്ക് ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ വനിത

സ്വന്തം ലേഖിക

കോട്ടയം: ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയിലേക്ക് ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ വനിത.

ചങ്ങനാശ്ശേരി സ്വദേശിനി ലയ മരിയ ജെയ്സനാണ് കഴിഞ്ഞ ദിവസം പാമ്പാടിയില്‍ നടന്ന ജില്ല സമ്മേളനത്തില്‍ ജില്ല കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ തിരുവനന്തപുരത്ത് സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ പ്രോജക്റ്റ് അസിസ്റ്റന്‍റാണ് 30കാരിയായ ലയ. തുരുത്തി മേഖല കമ്മിറ്റിയിലും ചങ്ങനാശ്ശേരി ബ്ലോക്ക് കമ്മിറ്റിയിലും അംഗമായിരുന്നു.

ചങ്ങനാശ്ശേരി എസ്.ബി കോളജില്‍ നിന്ന് ഇക്കണോമിക്സില്‍ ബിരുദം പൂര്‍ത്തിയാക്കി. 2016ല്‍ തന്‍റെ സ്വത്വം വെളിപ്പെടുത്തിയ ശേഷമാണ് പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുന്നത്.

2019ല്‍ അംഗത്വം എടുത്തു. ഇനിയും ലഭിക്കാത്ത അവകാശങ്ങള്‍ നേടിയെടുക്കാന്‍ തന്‍റെ അംഗത്വം കരുത്തുനല്‍കുമെന്ന് ലയ പറഞ്ഞു.

ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്‍റെ ശബ്ദമാകാനും അവര്‍ക്കുവേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനും സഹായിക്കും. പാര്‍ട്ടിയില്‍ ഇതുവരെ വിവേചനം അനുഭവിച്ചിട്ടില്ല.

പുരോഗമന പ്രസ്ഥാനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെ ചേര്‍ത്തുപിടിക്കുന്നുണ്ടെങ്കിലും പൊതുസമൂഹത്തിന്‍റെ കാഴ്ചപ്പാട് ഇനിയും മാറിയിട്ടില്ലെന്നും ലയ അഭിപ്രായപ്പെട്ടു.