രണ്ട് മാസം മുൻപ് കൂട്ടിക്കലിലെ ഉരുൾപൊട്ടലിൽ ഇരുകരയും മുട്ടി വെള്ളമൊഴുകിയ മണിമലയാർ വറ്റിവരണ്ടു; മഹാപ്രളയത്തോടെ കയങ്ങളും അപ്രത്യക്ഷമായി; പ്രദേശത്ത് ജലദൗര്‍ലഭ്യം രൂക്ഷമാകുന്നു; കുടിവെള്ള പദ്ധതികളും പ്രതിസന്ധിയില്‍

സ്വന്തം ലേഖിക

മുണ്ടക്കയം: രണ്ട് മാസം മുൻപ് കൂട്ടിക്കലിലെ ഉരുൾപൊട്ടലിൽ ഇരുകരയും മുട്ടി വെള്ളമൊഴുകിയ മണിമലയാർ വറ്റിവരണ്ടു.

ഒക്ടോബറിലെ മഹാപ്രളയത്തോടെ കയങ്ങളും അപ്രത്യക്ഷമായി. ഇതോടെ മണിമലയാറിനെ ആശ്രയിച്ചുള്ള പല കുടിവെള്ള പദ്ധതികളും പ്രതിസന്ധിയിലായിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേനല്‍ക്കാലത്ത് മണിമലയാറിനെ ആശ്രയിച്ചാണ് പല കുടിവെള്ള പദ്ധതികളും പ്രവര്‍ത്തിക്കുന്നത്. കൂടാതെ സമീപവാസികള്‍ കുളിക്കുന്നതിനും, മറ്റ് ആവശ്യങ്ങള്‍ക്കും ഇവിടുത്തെ ജലം ഉപയോഗിച്ചിരുന്നു.

വേനലില്‍വരെ നിറഞ്ഞുകവിഞ്ഞു കിടന്ന് കയങ്ങളായിരുന്നു ആശ്രയം. എന്നാല്‍ കായങ്ങള്‍ അപ്രത്യക്ഷമായതോടെ ജലദൗര്‍ലഭ്യവും തുടങ്ങി.

ഇത് പല കുടിവെള്ള പദ്ധതികളുടെയും പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.

പ്രളയത്തില്‍ മണിമലയാറ്റില്‍ അടിഞ്ഞ കല്ലും, മണ്ണും നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാവുകയാണ്. ഇത് ഒഴുക്കിനെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.