കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിക്കുന്നത് ഇത് രണ്ടാം തവണ; ഭാര്യയെ ചുറ്റികയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ച ചങ്ങനാശേരി സ്വദേശി പൊലീസ് പിടിയിൽ

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിക്കുന്നത് ഇത് രണ്ടാം തവണ; ഭാര്യയെ ചുറ്റികയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ച ചങ്ങനാശേരി സ്വദേശി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

ചങ്ങനാശേരി: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പൊലീസ് പിടിയിൽ.ബുധനാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം.

കുടുംബ വഴക്കിനെ തുടർന്നാണ് ഇടപ്പള്ളി കോളനി നിവാസിയായ കുഞ്ഞുമോൻ ഭാര്യയെ ചുറ്റികയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ മുൻപും ഭാര്യയെ തീകൊളുത്തിക്കൊല്ലാൻ ശ്രമിച്ചിട്ടുള്ളതായി സമീപവാസികൾ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

പരിക്കേറ്റ കുഞ്ഞുമോന്റെ ഭാര്യയെ ചങ്ങനാശേരി ജനറൽ ആശുപത്രിയിലും പിന്നീട് , കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.