Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: പള്ളിക്കത്തോട് സ്വദേശിയും നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാരിയുമായിരുന്ന ബിന്ദുവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്നു കോടതി.

2015 മാര്‍ച്ച്‌ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് മദ്യപിച്ചെത്തിയ രാജേഷ് ഭാര്യയുമായി വഴക്കിട്ടു. തുടര്‍ന്ന്, കിണറ്റില്‍ തള്ളിയിടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജേഷും പിന്നാലെ ചാടി. കിണറ്റില്‍ ഇറങ്ങിയ ശേഷം രാജേഷ് ഭാര്യയുടെ നെഞ്ചില്‍ ചവിട്ടി വെള്ളത്തില്‍ മുക്കിപ്പിടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്ന് സാക്ഷികള്‍ മൊഴി നല്‍കി.

ബിന്ദുവിന്റെ ഭര്‍ത്താവ് രാജേഷിനെയാണ് ജില്ലാ സെഷന്‍സ് കോടതി നാല് വി.ബി സുജയമ്മ കുറ്റക്കാരനെന്നു കണ്ടെത്തിയത്.

ശിക്ഷ 14 ന് വിധിക്കും. പ്രോസിക്യൂഷന് വേണ്ടി അഡ്വ:ഗിരിജ ബിജു, അഡ്വ:മഞ്ജു മനോഹര്‍, അഡ്വ.എം.ആര്‍ സജ്നമോള്‍ എന്നിവര്‍ ഹാജരായി.