മണർകാട് നാലുമണിക്കാറ്റിൽ വെള്ളത്തിൽ കാണാതായ കാർ ഡ്രൈവർക്കായി തിരച്ചിൽ തുടരുന്നു: കാണാതായ ഡ്രൈവർ ജസ്റ്റിന്റെ അച്ഛൻ മരിച്ചത് 2018 ലെ പ്രളയ സമയത്ത്: ജീവിതത്തിൽ രക്ഷപെടാൻ പരിശ്രമിക്കുന്നതിനിടെ ദുരന്തം

മണർകാട് നാലുമണിക്കാറ്റിൽ വെള്ളത്തിൽ കാണാതായ കാർ ഡ്രൈവർക്കായി തിരച്ചിൽ തുടരുന്നു: കാണാതായ ഡ്രൈവർ ജസ്റ്റിന്റെ അച്ഛൻ മരിച്ചത് 2018 ലെ പ്രളയ സമയത്ത്: ജീവിതത്തിൽ രക്ഷപെടാൻ പരിശ്രമിക്കുന്നതിനിടെ ദുരന്തം

സ്വന്തം ലേഖകൻ

കോട്ടയം: മണർകാട് നാലു മണിക്കാറ്റിൽ വെള്ളത്തിൽ മുങ്ങി കാണാതായ കാർ ഡ്രൈവർക്കായി തിരച്ചിൽ തുടരുന്നു. അങ്കമാലി അമലപുരം മഞ്ഞപ്ര ആട്ടോക്കാരൻ വീട്ടിൽ ജസ്റ്റിൻ ജോയി (26) യെയാണ് മണർകാട് നാലുമണിക്കാറ്റിന് സമീപം പാലമുറിയിൽ കാർ മറിഞ്ഞ് കാണാതായത്.

കാണാതായ ജസ്റ്റിൻ ജോയിയുടെ അച്ഛൻ ജോയി 55 അം വയസിൽ 2018 ലാണ് മരിച്ചത്. 2018 ലെ മഹാ പ്രളയ സമയത്ത് ഇദേഹത്തിന് ഹൃദയാഘാതമുണ്ടായത്. വീടിന്റെ നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ടിരുന്നതിനാൽ ഇദേഹത്തെ വീട്ടിൽ നിന്നും ആശുപത്രിയിൽ എത്തിക്കാൻ വൈകി. ഇതേ തുടർന്നാണ് മരണം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ അഞ്ചു വർഷമായി നെടുമ്പാശേരി വിമാനത്താവളത്തിൽ ടാക്‌സി ഓടിക്കുകയാണ് കാണാതായ ജസ്റ്റിൻ. വിദേശത്തു നിന്നും എത്തുന്ന യാത്രക്കാരെ വീടുകളിൽ എത്തിച്ചിരുന്നതിനാൽ ജസ്റ്റിൻ വീട്ടിൽ പോയിട്ട് ദിവസങ്ങളായിരുന്നു. ഇന്നലെ രാത്രിയിൽ നെടുമ്പാശേരിയിൽ നിന്നും മല്ലപ്പള്ളിയിലേയ്ക്ക് യാത്രക്കാരനെ ആക്കുന്നതിനായി പോയതാണ് ജസ്റ്റിൻ. തുടർന്ന് തിരികെ വരികയായിരുന്നു ജസ്റ്റിൻ.

മണർകാട് ബൈപ്പാസിലൂടെ കയറി ഏറ്റുമാനൂർ പോകുക എന്നതായിരുന്നു ലക്ഷ്യം എന്ന് കരുതുന്നു. ഇതിനിടെ പാലമുറി ഷാപ്പിന് സമീപത്ത് വച്ച് കാർ ഓഫായി പോയി. തുടർന്ന്, കാർ കെട്ടിവലിക്കുന്നതിനായി ജസ്റ്റിൻ സമീപത്തെ വീട്ടിൽ എത്തി സഹായം തേടി. തുടർന്ന് ,വീട്ടുകാർ മണർകാട് തന്നെയുള്ള ക്രെയിൻ സർവീസുകാരെ വിളിച്ചു നൽകി. തുടർന് , എത്തിയ ക്രെയിൻ സർവീസുകാർ കയറിട്ട് കാർ കയറ്റാൻ ശ്രമിച്ചു. ഇതിനിടെ കയർ പൊട്ടി പോകുകയായിരുന്നു.

തുടർന്ന് , മറ്റൊരു കയർ സംഘടിപ്പിച്ച് കാർ വലിച്ച് കയറ്റാൻ ശ്രമിച്ചു. ഇതിനായി കാറിന്റെ ഹാൻഡ് ബ്രേക്ക് എടുത്ത് മാറ്റാൻ ശ്രമിച്ചു. ഇതിനിടെ കനത്ത ഒഴുക്ക് അനുഭവപ്പെട്ട് കാർ ഒഴുകി പോകുകയായിരുന്നു. രാത്രി മുതൽ തന്നെ ഇവിടെ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും , പൊലീസും , അഗ്‌നി രക്ഷാ സേനയും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.

തോമസ് ചാഴികാടൻ എം പി , തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ , അങ്കമാലി എം.എൽ.എ റോജി എം തോമസ് , സി.പി.എം ജില്ല സെക്രട്ടറി വി.എൻ വാസവൻ , ഡിവൈ.എഫ്.ഐ നേതാവ് ജെയ്ക് സി തോമസ് , ജില്ലാ കളക്ടർ എം.അഞ്ജന , ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം.