മണർകാട് നാലുമണിക്കാറ്റിൽ വെള്ളത്തിൽ കാണാതായ കാർ ഡ്രൈവർക്കായി തിരച്ചിൽ തുടരുന്നു: കാണാതായ ഡ്രൈവർ ജസ്റ്റിന്റെ അച്ഛൻ മരിച്ചത് 2018 ലെ പ്രളയ സമയത്ത്: ജീവിതത്തിൽ രക്ഷപെടാൻ പരിശ്രമിക്കുന്നതിനിടെ ദുരന്തം

സ്വന്തം ലേഖകൻ കോട്ടയം: മണർകാട് നാലു മണിക്കാറ്റിൽ വെള്ളത്തിൽ മുങ്ങി കാണാതായ കാർ ഡ്രൈവർക്കായി തിരച്ചിൽ തുടരുന്നു. അങ്കമാലി അമലപുരം മഞ്ഞപ്ര ആട്ടോക്കാരൻ വീട്ടിൽ ജസ്റ്റിൻ ജോയി (26) യെയാണ് മണർകാട് നാലുമണിക്കാറ്റിന് സമീപം പാലമുറിയിൽ കാർ മറിഞ്ഞ് കാണാതായത്. കാണാതായ ജസ്റ്റിൻ ജോയിയുടെ അച്ഛൻ ജോയി 55 അം വയസിൽ 2018 ലാണ് മരിച്ചത്. 2018 ലെ മഹാ പ്രളയ സമയത്ത് ഇദേഹത്തിന് ഹൃദയാഘാതമുണ്ടായത്. വീടിന്റെ നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ടിരുന്നതിനാൽ ഇദേഹത്തെ വീട്ടിൽ നിന്നും ആശുപത്രിയിൽ എത്തിക്കാൻ വൈകി. ഇതേ തുടർന്നാണ് […]