play-sharp-fill
രഞ്ജിത്ത് ശ്രീനിവാസന്‍ വധം; പ്രതികളുടെ അഭിഭാഷകര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി; വിചാരണ കോട്ടയത്തേക്ക് മാറ്റണമെന്ന് ആവശ്യം തള്ളി

രഞ്ജിത്ത് ശ്രീനിവാസന്‍ വധം; പ്രതികളുടെ അഭിഭാഷകര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി; വിചാരണ കോട്ടയത്തേക്ക് മാറ്റണമെന്ന് ആവശ്യം തള്ളി

സ്വന്തം ലേഖിക

അലപ്പുഴ: ആലപ്പുഴയിലെ ബി ജെ പി നേതാവ് രഞ്ജിത് ശ്രീനിവാസന്‍ കൊലക്കേസിലെ പ്രതികളുടെ അഭിഭാഷകര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി.

കേസിന്റെ വിചാരണ വേളയില്‍ മാവേലിക്കര കോടതിയുടെ പരിസരത്ത് ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതി പരിസരത്ത് സുരക്ഷയ്ക്കായി പൊലീസിനെ വിന്യസിക്കണമെന്നാണ് സര്‍ക്കാരിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. പ്രതികള്‍ക്ക് അഭിഭാഷകരെ കണ്ടെത്താന്‍ മുപ്പത് ദിവസം സമയം അനുവദിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

അതേസമയം, രഞ്ജിത് വധക്കേസിന്റെ വിചാരണ കോട്ടയത്തേക്ക് മാറ്റണമെന്ന് പ്രതികളുടെ ആവശ്യം കോടതി തള്ളി.

2021 ഡിസംബര്‍ പത്തൊന്‍പതിനാണ് രഞ്ജിത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്.
അക്രമികള്‍ വീട്ടില്‍ക്കയറി വെട്ടിക്കൊല്ലുകയായിരുന്നു.