മണപ്പുറം ഫിനാൻസിൽ നിന്നും വായ്പയെടുത്ത കുടുംബത്തിന് ജപ്തി ഭീഷണി; കോവിഡ് കാലത്തും കണ്ണിൽ ചോരയില്ലാത്ത നടപടിയുമായി മണപ്പുറം ഫിനാൻസ്; 130000 രൂപ കുടിശികയുള്ളപ്പോൾ തൊണ്ണൂറായിരം രൂപ അടയ്ക്കാമെന്നും പറഞ്ഞിട്ടും മനസ്സലിയാതെ ബ്ലെഡ് കമ്പനി; പ്രതിഷേധം ശക്തം; ഏറ്റുമാനൂരിലെ നിർധന കുടുംബം ആത്മഹത്യ ചെയ്താൽ ഉത്തരവാദി ആര്?
സ്വന്തം ലേഖകൻ
ഏറ്റുമാനൂര്‍: മണപ്പുറം ഫിനാൻസിൽ നിന്നും എട്ടുവര്‍ഷ കാലാവധിയില്‍ അഞ്ച് ലക്ഷം രൂപ വായ്പയെടുത്തതിന്റെ പേരിൽ ജപ്തി ഭീക്ഷണി നേരിട്ട് കുടുംബം. അതിരമ്പുഴ പാലംമുട്ടിചിറയില് അപ്പച്ചന്റെയും ഭാര്യ ഷൈനിയുടെയും കുടുംബത്തിനാണ് ജപ്തി ഭീഷണി ഉണ്ടായത്. ഏഴ് തവണ കുടിശികയായതിന്റെ പേരിലാണ് ജപ്തി നടപടി.
130000 രൂപ കുടിശികയുള്ളപ്പോൾ തൊണ്ണൂറായിരം രൂപ അടയ്ക്കാമെന്ന് പറഞ്ഞിട്ടും ബ്ലേഡ് കമ്പനിയുടെ മനസ്സലിഞ്ഞില്ല.
2019 നവംബറിലാണ് മണപ്പുറം ഫിനാന്‍സിന്റെ കോട്ടയം ശാഖയില്‍നിന്ന് ഇവര്‍ വായ്പയെടുത്തത്. ഏഴ് മാസം മുമ്പുവരെ കൃത്യമായി തുക അടച്ചിരുന്നു. എട്ട് വര്‍ഷമാണ് വായ്പ തിരിച്ചടയ്ക്കാനുള്ള സമയപരിധി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ചെത്തിയ ബാങ്ക് അധികൃതര്‍ ഇന്ന് ജപ്തി നടപടികള്‍ക്കു മുതിരുകയായിരുന്നു. വിവരമറിഞ്ഞ് വാര്‍ഡ് മെംബര്‍ ജോഷി ഇലഞ്ഞിയിലും നാട്ടുകാരും സ്ഥലത്തെത്തി ബാങ്ക് അധികൃതരുമായി സംസാരിച്ചു.
2.5 സെന്റ് സ്ഥലവും വീടും മാത്രമാണ് കുടുംബത്തിനുള്ളത്. എട്ട് വര്‍ഷം കാലാവധിയുള്ള വായ്പയുടെ തിരിച്ചടവ് ഏഴ് തവണ മുടങ്ങിയതിന്റെ പേരില്‍ ജപ്തി നടപടിക്ക് ഒരുങ്ങിയ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ജനപ്രതിനിധികളും നാട്ടുകാരും.