play-sharp-fill
തമിഴ് നടൻ ധനുഷിന്റെ അച്ഛനെന്ന അവകാശവാദവുമായി എത്തിയ കതിരേശൻ മരിച്ചു ; മരണം നിയമപോരാട്ടം തുടരുന്നതിനിടെ

തമിഴ് നടൻ ധനുഷിന്റെ അച്ഛനെന്ന അവകാശവാദവുമായി എത്തിയ കതിരേശൻ മരിച്ചു ; മരണം നിയമപോരാട്ടം തുടരുന്നതിനിടെ

നടൻ ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശ വാദവുമായി രംഗത്തെത്തിയ വൃദ്ധ ദമ്പതികളിൽ ഒരാള്‍ മരിച്ചു. മധുരൈയില്‍ നിന്നുള്ള കതിരേശൻ ആണ് മരിച്ചത് 70 വയസായിരുന്നു, കുറച്ച്‌ കാലമായി ആരോഗ്യപ്രശ്നങ്ങളാല്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. മധുരെ രാജാജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

മധുരയിലെ മേലൂർ താലൂക്കില്‍ മലംപട്ടി ഗ്രാമത്തില്‍ താമസിക്കുന്നകതിരേശനും മീനാക്ഷിയും ധനുഷ് തങ്ങളുടെ മകനാണെന്നും തിരിച്ച്‌ വേണമെന്നും ആവശ്യപ്പെട്ട് രംഗത്ത് വന്നത് വലിയ വാർത്ത ആയിരുന്നു.

11-ാം ക്ലാസില്‍ പഠിക്കാനായി വീടുവിട്ടിറങ്ങിയ മകനാണ് ധനുഷ് എന്ന വാദവുമായി കതിരേശനും ഭാര്യയും അന്ന് രംഗത്ത് എത്തിയത്. ധനുഷിനോട് പ്രതിമാസം 65,000 രൂപ നഷ്ടപരിഹാരം നല്‍കണം എന്നാണ് ദമ്പതികള്‍ അന്ന് ആവശ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ആരോപണത്തിനെതിരെ ധനുഷ് വക്കീല്‍ നോട്ടീസ് അയച്ചാണ് പ്രതികരിച്ചത്. പിന്നീട് മധുര മേലൂർ കോടതിയില്‍ ദമ്പതികള്‍ നല്‍കിയ കേസ് ചെന്നൈ ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച്‌ താരം കേസില്‍ വിധി നേടിയത് എന്ന് ആരോപിച്ച്‌ വീണ്ടും മധുരൈ ഹൈക്കോടതിയില്‍ ഹർജി നല്‍കുമെന്നും കാർത്തിരേശൻ വ്യക്തമാക്കിയിരുന്നു.

മധുരൈ ഹൈക്കോടതിയില്‍ ഈ കേസില്‍ വാദം നടന്ന് മാര്‍ച്ച്‌ 14ന് ഹൈക്കോടതി വിധി പറഞ്ഞിരുന്നു. ഹരജിക്കാരൻ ഗൂഢലക്ഷ്യത്തോടെയാണ് ഈ ഹർജി സമർപ്പിച്ചതെന്നും ആരോപണങ്ങള്‍ തെളിയിക്കാൻ കൃത്യമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടെന്നും വിധിയില്‍ പറഞ്ഞത്.

കസ്തൂരി രാജയും വിജയലക്ഷ്മിയും തന്നെയാണ് ധനുഷിന്റെ മാതാപിതാക്കള്‍. അതേ സമയം തങ്ങളുടെ ആരോപണത്തില്‍ നിന്നും പിന്നോട്ടില്ലെന്നും മേല്‍ക്കോടതിയെ സമീപിക്കും എന്നാണ് കതിരേശനും മീനാക്ഷിയും പറഞ്ഞത്. അതിന് പിന്നാലെയാണ് കതിരേശന്‍ ആശുപത്രിയില്‍ ആയതും മരണം സംഭവിച്ചതും.