വിഷുവിന് ട്രെയിനുകളിൽ വൻ തിരക്ക് ;വെയ്റ്റിങ് ലിസ്റ്റ് 100നു മുകളിൽ, ജനറൽ കംപാർട്മെൻ്റുകളിൽ കാലുകുത്താൻ ഇടമില്ല
കോട്ടയം : വിഷു അവധിക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മലയാളികള്‍ എത്തിതുടങ്ങിയതോടെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള എല്ലാ ട്രെയിനുകളിലും വൻ തിരക്ക്.
ചെറിയ പെരുന്നാള്‍ മുതല്‍ ട്രെയിനുകളില്‍ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തി ജോലി നോക്കുന്ന തൊഴിലാളികള്‍ അടക്കമുള്ളവർ അതതു സംസ്ഥാനങ്ങളിലേക്കു മടങ്ങുന്നുമുണ്ട്.
വിഷു തിരക്കിനൊപ്പം ഈ തിരക്കും ട്രെയിനുകളില്‍ അനുഭവപ്പെട്ടു തുടങ്ങി. വടക്കേ ഇന്ത്യയില്‍ സംസ്ഥാനങ്ങളില്‍ ആദ്യഘട്ടം മുതല്‍ പോളിങ് ആരംഭിക്കുന്നതിനാല്‍ പലരും നേരത്തെ തന്നെ സ്വദേശത്തേക്കു മടങ്ങുന്നുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0