video
play-sharp-fill

ഷട്ടില്‍ കളി കഴിഞ്ഞ് കൂട്ടുകാരോടൊപ്പം വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീണു മധ്യവയസ്‌ക്കന്‍ മരിച്ചു

Spread the love

സ്വന്തം ലേഖകൻ

കല്‍പ്പറ്റ: ഷട്ടില്‍ കളി കഴിഞ്ഞ് കൂട്ടുകാരോടൊപ്പം വിശ്രമിക്കുന്നതിനിടെ മധ്യവയസ്‌ക്കന്‍ കുഴഞ്ഞുവീണ് മരിച്ചു. വൈത്തിരി പൊഴുതന ആറാം മൈലിലെ വളപ്പില്‍ ലത്തീഫ് (50) ആണ് മരണപ്പെട്ടത്.

ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീണ ഉടന്‍ സഹകളിക്കാര്‍ ചേര്‍ന്ന് ലത്തീഫിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group