ദില്ലിയിൽ  വിഷവാതകം ശ്വസിച്ച്  മൂന്നംഗ കുടുംബം മരിച്ചനിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; ഗ്യാസ് സിലിണ്ടർ തുറന്നിട്ട നിലയിലായിരുന്നു

ദില്ലിയിൽ വിഷവാതകം ശ്വസിച്ച് മൂന്നംഗ കുടുംബം മരിച്ചനിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; ഗ്യാസ് സിലിണ്ടർ തുറന്നിട്ട നിലയിലായിരുന്നു


സ്വന്തം ലേഖിക

ദില്ലി: ദില്ലിയിൽ മൂന്നംഗ കുടുംബത്തെ വിഷവാതകം ശ്വസിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. വസന്ത് വിഹാറിലാണ് സംഭവം. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

വസന്ത് വിഹാർ സ്വദേശിനി മഞ്ജു , മക്കളായ അൻഷിക, അങ്കു എന്നിവരാണ് മരിച്ചത്. വീടിന്റെ വാതിലുകളും ജനലുകളും വെന്റിലേറ്ററുകളുമെല്ലാം പോളിത്തീൻ കവർ കൊണ്ട് അടച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്യാസ് സിലിണ്ടർ തുറന്നിട്ട നിലയിലായിരുന്നു. തണുപ്പ്ക്കാലത്ത് ഉപയോഗിക്കുന്നു കരി ഉപയോഗിച്ചുള്ള അടുപ്പും കത്തിച്ചു വച്ചിരുന്നതായി പൊലീസ് അറിയിച്ചു. അടുപ്പ് കത്തിച്ചിരുന്നതിനാൽ മുറിയിൽ വിഷാംശമുള്ള കാർബൺ മോണോക്‌സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് പൊലീസ് കണ്ടെത്തൽ.