മലയൻകീഴ് പീഡനം: എസ്എച്ച്ഒയുടെ മുൻകൂർ ജാമ്യം റദ്ധാക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി;പരാതിയിലുറച്ച് യുവതി

മലയൻകീഴ് പീഡനം: എസ്എച്ച്ഒയുടെ മുൻകൂർ ജാമ്യം റദ്ധാക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി;പരാതിയിലുറച്ച് യുവതി

Spread the love

മലയൻകീഴ് പീഡനത്തിൽ എസ്എച്ച്ഒയുടെ മുൻകൂർജാമ്യം റദ്ധാക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി. പീഡനാരോപണം ഉന്നയിച്ച യുവതിയുടെതാണ് ഹർജി നൽകിയത്. കേരളാ ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം ഉത്തരവിന് എതിരെ ആണ് ഹർജി. ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ച് നാളെ ഹർജി പരിഗണിക്കും.

വിവാഹ വാഗ്ദാനം നല്‍കി സൈജു പീഡനത്തിനിരയാക്കി എന്നാണ് വനിത ഡോക്ടറുടെ പരാതി. ഭര്‍ത്താവിന്റെ കൂടെ വിദേശത്ത് കഴിഞ്ഞിരുന്ന ഡോക്ടര്‍ നാട്ടില്‍ തന്റെ ഉടമസ്ഥതയിലുള്ള കട ഒരാള്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്നു. വാടകക്കാരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയപ്പോഴാണ് സൈജുവുമായിപരിചയത്തിലായത്.

2019ല്‍ സൈജു വനിതാ ഡോക്ടറുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പല തവണ പീഡനത്തിന് ഇരയാക്കുകയും പണം കടം വാങ്ങുകയും ചെയ്തിരുന്നുവെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.സൈജുമായുള്ള ബന്ധത്തെ തുടര്‍ന്ന് ഡോക്ടറുടെ വിവാഹ ബന്ധം വേര്‍പ്പെട്ടു. നേരത്തെ വിവാഹിതനായിരുന്ന സൈജു ഭാര്യയുമായി വേര്‍പിരിഞ്ഞെന്നും തന്നെ വിവാഹം കഴിക്കുമെന്നും പറഞ്ഞ് പല വര്‍ഷങ്ങള്‍ കബളിപ്പിച്ചുവെന്നും പരാതിക്കാരി പൊലീസിന് മൊഴി നല്‍കി.സൈജുമായുള്ള ബന്ധത്തെ തുടര്‍ന്ന് ഡോക്ടറുടെ വിവാഹ ബന്ധം വേര്‍പ്പെട്ടു. നേരത്തെ വിവാഹിതനായിരുന്ന സൈജു ഭാര്യയുമായി വേര്‍പിരിഞ്ഞെന്നും തന്നെ വിവാഹം കഴിക്കുമെന്നും പറഞ്ഞ് പല വര്‍ഷങ്ങള്‍ കബളിപ്പിച്ചുവെന്നും പരാതിക്കാരി പൊലീസിന് മൊഴി നല്‍കി.സൈജുമായുള്ള ബന്ധത്തെ തുടര്‍ന്ന് ഡോക്ടറുടെ വിവാഹ ബന്ധം വേര്‍പ്പെട്ടു. നേരത്തെ വിവാഹിതനായിരുന്ന സൈജു ഭാര്യയുമായി വേര്‍പിരിഞ്ഞെന്നും തന്നെ വിവാഹം കഴിക്കുമെന്നും പറഞ്ഞ് പല വര്‍ഷങ്ങള്‍ കബളിപ്പിച്ചുവെന്നും പരാതിക്കാരി പൊലീസിന് മൊഴി നല്‍കി.വിവാദമായ കേസിൽ ഇനി എന്ത് നടപടി കോടതി സ്വീകരിക്കുമെന്നതാണ് ഉയരുന്ന ചോദ്യം .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group