play-sharp-fill

മലയൻകീഴ് പീഡനം: എസ്എച്ച്ഒയുടെ മുൻകൂർ ജാമ്യം റദ്ധാക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി;പരാതിയിലുറച്ച് യുവതി

മലയൻകീഴ് പീഡനത്തിൽ എസ്എച്ച്ഒയുടെ മുൻകൂർജാമ്യം റദ്ധാക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി. പീഡനാരോപണം ഉന്നയിച്ച യുവതിയുടെതാണ് ഹർജി നൽകിയത്. കേരളാ ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം ഉത്തരവിന് എതിരെ ആണ് ഹർജി. ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ച് നാളെ ഹർജി പരിഗണിക്കും. വിവാഹ വാഗ്ദാനം നല്‍കി സൈജു പീഡനത്തിനിരയാക്കി എന്നാണ് വനിത ഡോക്ടറുടെ പരാതി. ഭര്‍ത്താവിന്റെ കൂടെ വിദേശത്ത് കഴിഞ്ഞിരുന്ന ഡോക്ടര്‍ നാട്ടില്‍ തന്റെ ഉടമസ്ഥതയിലുള്ള കട ഒരാള്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്നു. വാടകക്കാരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയപ്പോഴാണ് സൈജുവുമായിപരിചയത്തിലായത്. 2019ല്‍ […]