play-sharp-fill

‘മാപ്പു പറയണം, അല്ലങ്കില്‍ ഒരു കോടി നഷ്ടപരിഹാരം വേണം’; സ്വപ്‌നാ സുരേഷിന് വക്കീല്‍ നോട്ടീസയച്ച് എം വി ഗോവിന്ദന്‍

സ്വന്തം ലേഖകൻ കണ്ണൂർ: ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന് വക്കീൽ നോട്ടിസ് അയച്ചു. സ്വർണ്ണക്കടത്ത് കേസില്‍ ആരോപണം പിൻവലിക്കാൻ 30 കോടി രൂപ വാഗ്ദാനം ചെയ്തന്ന വെളിപ്പെടുത്തലിലാണ് സ്വപ്ന സുരേഷിന് വക്കീൽ നോട്ടീസ് അയച്ചത്. സ്വപ്നയുടെ പരാമർശം വസ്തുത വിരുദ്ധവും തെറ്റുമാണ്. എനിക്കോ എന്റെ കുടുംബത്തിനോ വിജേഷ് പിള്ളയെ അറിയില്ലെന്നും എം വി ഗോവിന്ദൻ പറയുന്നു. ആരോപണം പിൻവലിച്ച് സ്വപ്ന മാപ്പ് പറഞ്ഞില്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമപ്രകാരം നടപടി സ്വീകരിക്കും എന്നാണ് […]

ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുത്തില്ലെങ്കില്‍ ജോലി ഉണ്ടാകില്ല; കുട്ടനാട്ടിലെ ചുമട്ടുതൊഴിലാളികൾക്ക് ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി

സ്വന്തം ലേഖകൻ ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാൻ കുട്ടനാട്ടിലും ഭീഷണി. ജാഥയ്ക്ക് എത്തിയില്ലെങ്കില്‍ ജോലി കാണില്ലെന്ന് കൈനകരി ലോക്കല്‍ സെക്രട്ടറി ചുമട്ടുതൊഴിലാളികളെ ഭീഷണിപ്പെടുത്തിയ സന്ദേശം പുറത്ത്. കായല്‍ മേഖലയില്‍ ജോലി ചെയ്യുന്ന, നെല്ല് ചുമക്കുന്ന ചുമട്ടു തൊഴിലാളികള്‍ക്കാണ് ഭീഷണി. ചുമട്ടുകാരായ 172 തൊഴിലാളികളോടും ജാഥയ്ക്കെത്താന്‍ നിര്‍ദേശം നല്‍കി. ഇവരില്‍ പകുതിപ്പേരും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അംഗങ്ങളല്ല. അസൗകര്യം പറഞ്ഞ തൊഴിലാളിയോട് ജോലിയുണ്ടാവില്ലെന്ന് കൈനകരി നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി രതീശന്‍ മുന്നറിയിപ്പ് നല്‍കി. ജാഥയ്ക്കെത്തിയവര്‍ […]

പെൺകുട്ടികൾ ഏത് വേഷം ധരിക്കുന്നതിനും സിപിഐഎം എതിരല്ല; സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പരാമര്‍ശം വളച്ചൊടിച്ചു; എം വി ഗോവിന്ദൻ

സ്വന്തം ലേഖകൻ മൂവാറ്റുപുഴ: സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള തന്റെ പരാമര്‍ശം വളച്ചൊടിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സ്ത്രീ–പുരുഷ സമത്വത്തിന് നിലകൊള്ളുന്ന പാര്‍ട്ടിയാണ് സിപിഎം. സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് ഞങ്ങള്‍ക്ക് തര്‍ക്കമില്ല.ജനകീയപ്രതിരോധ ജാഥയ്ക്കെതിരെ ആസൂത്രിതമായ പ്രചാരണം നടക്കുകയാണെന്നും അദ്ദേഹം കോതമംഗലത്ത് പറഞ്ഞു. സത്യസന്ധമായി കാര്യങ്ങള്‍ പറയണം.മാധ്യമങ്ങള്‍ പ്രതിപക്ഷത്തേക്കാള്‍ വലിയ പ്രതിപക്ഷമാകുന്നു. ബജറ്റിലെ സെസിനെതിരെയുള്ള സമരത്തില്‍ മാധ്യമങ്ങള്‍ വേണ്ടരീതിയില്‍ സഹായിച്ചില്ലെന്ന കെ സുധാകരന്‍റെ പരാമര്‍ശം സമരം പരാജയപ്പെട്ടു എന്ന് സമ്മതിക്കുന്നതിന് തുല്യമാണ്. കെപിസിസി പ്രസിഡണ്ട് മാധ്യമങ്ങളുടെ സഹായം തേടുന്നു.ഏത് കാലത്താണ് മാധ്യമ്മങ്ങള്‍ അവരെ സഹായിക്കാതിരുന്നത്.ആര്‍.എസ്.എസിൻ്റെ റിക്രൂട്ട്മെൻ്റ് ഏജൻ്റിനെപ്പോലെയാണ് കെ […]

‘ആണ്‍കുട്ടികളെ പോലെ പെണ്‍കുട്ടികള്‍ നടന്നാല്‍ പ്രതിഷേധങ്ങളില്‍ പൊലീസിന് തിരിച്ചറിയാന്‍ പ്രയാസമുണ്ട്’; ജയരാജന്റേത് സ്വാഭാവിക ചോദ്യം ; എം വി ഗോവിന്ദന്‍

സ്വന്തം ലേഖകൻ എറണാകുളം: പെണ്‍കുട്ടികളെ ഷര്‍ട്ടും പാന്റ്സും ധരിപ്പിച്ച്‌ ആണ്‍കുട്ടികളാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ സമരത്തിനിറക്കുന്നുവെന്ന പരാമര്‍ശത്തില്‍ ഇ പി ജയരാജന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ‘ജയരാജന്‍റേത് സാമാന്യമര്യാദക്കുള്ള ചോദ്യമാണ്. അതിലെന്ത് പാർട്ടി നയം വന്നിരിക്കുന്നു. ആൺകുട്ടികളെ പോലെ മുടി, ആൺകുട്ടികളെ പോലെ ഡ്രസ്, ആൺകുട്ടികളെ പോലെതന്നെ എല്ലാ കാര്യങ്ങളും. അങ്ങനെ വരുമ്പോൾ സ്വാഭാവികമായും എങ്ങനെയാണ് തിരിച്ചറിയുക എന്ന ചോദ്യംചോദിക്കുക മാത്രമാണ് ജയരാജൻ ചെയ്തത്. അല്ലാതെ, അങ്ങനെ നടക്കാൻ പാടില്ലെന്ന് പറഞ്ഞിട്ടില്ല. പൊലീസിന് തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ വരുന്നു എന്ന് ചൂണ്ടിക്കാണിച്ചതാണ്. […]