പൊലീസുകാരന്‍ ഓണ്‍ലൈന്‍ റമ്മിയുടെ ഇര; സ്വര്‍ണം മോഷ്ടിച്ച ഉദ്യോഗസ്ഥനെതിരെ മുന്‍പും ആരോപണങ്ങളുണ്ടായിരുന്നതായി സൂചന…ആരോപണങ്ങളിലും വിമർശനങ്ങളിലും പൊലീസുകാരന്‍ ഓണ്‍ലൈന്‍ റമ്മിയുടെ ഇര; സ്വര്‍ണം മോഷ്ടിച്ച ഉദ്യോഗസ്ഥനെതിരെ മുന്‍പും ആരോപണങ്ങളുണ്ടായിരുന്നതായി സൂചന…ആരോപണങ്ങളിലും വിമർശനങ്ങളിലും നട്ടം തിരിഞ്ഞ് കേരളാ പോലീസ്
ഞാറയ്ക്കലിലെ സ്വര്‍ണ്ണ മോഷണകേസില്‍ അറസ്റ്റിലായ പൊലീസുകാരനെതിരെ മുന്‍പും ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നെന്ന് വിവരം. അറസ്റ്റിലായ അമല്‍ദേവ് ഉള്‍പ്പെട്ട എആര്‍ ക്യാമ്പില്‍ നിന്നും പണം കാണാതായ സംഭവത്തില്‍ ഇയാള്‍ സംശയനിഴലിലായിരുന്നു. 75000 രൂപ കാണാതായതുമായി ബന്ധപ്പെട്ടാണ് അമല്‍ദേവിനെതിരെ ആരോപണമുള്ളത്. ഇയാള്‍ക്ക് 30 ലക്ഷത്തിലേറെ കടമുണ്ടെന്നും വിവരമുണ്ട്.
അമല്‍ദേവ് ഓണ്‍ലൈന്‍ റമ്മി കളിയുടെ ഇരയാണ്. റമ്മി കളിയിലൂടെ പൊലീസുകാരനുണ്ടായ കടം ലക്ഷങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാധ്യത തീര്‍ക്കാന്‍ പണം കടം ചോദിച്ചെങ്കിലും ആരും സഹായിച്ചില്ല. ഇതോടെയാണ് ഇയാള്‍ സ്വര്‍ണം മോഷ്ടിച്ചത്. അമല്‍ദേവ് മോഷ്ടിച്ച സ്വര്‍ണ്ണം കണ്ടെടുത്തിട്ടുണ്ട്. മോഷ്ടിച്ച സ്വര്‍ണ്ണം അമല്‍ദേവ് വില്‍ക്കുകയും പണയം വയ്ക്കുകയും ചെയ്തു.സ്വര്‍ണ്ണം പോലീസ് വീണ്ടെടുത്തു. കേസ് ഒത്തുതീര്‍പ്പാക്കാനും നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
എന്തായാലും കേരളാ പോലീസിന്റേത് ഇപ്പോൾ ഒരുപക്ഷെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സമയമാണെന്നാണ് പൊതു സംസാരം.കാഞ്ഞിരപ്പള്ളിയിലെ പോലീസുകാരന്റെ മാങ്ങ മോഷണം,ഞാറയ്ക്കലിലെ പോലീസുകാരന്റെ സ്വർണ മോഷണം,കിളികൊല്ലൂരിലെ ലോക്കപ്പ് മർദ്ദനം,അങ്ങനെ നീളുന്ന ആരോപണങ്ങളുടെ പട്ടിക സേനയ്ക്കുള്ളിലെ ആത്മവിശ്വാസം തന്നെ തകർക്കുന്ന നിലയിലാണ്.