play-sharp-fill
സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; ബസ് കാത്തുനിന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പൊലീസുകാരന്റെ ക്രൂരമര്‍ദനം; അസുഖ ബാധിതനാനായ വിദ്യാർത്ഥിയെ പൊലീസുകാര്‍ ചവിട്ടി പരുക്കേല്‍പ്പിച്ചു;  സംഘർഷവുമായി വിദ്യാർത്ഥിക്ക് പങ്കില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞതോടെ  പൊലീസുകാരന് സസ്‌പെന്‍ഷന്‍

മലപ്പുറം: ബസ് കാത്ത് നില്‍ക്കവേ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍. കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലെ പൊലീസ് ഡ്രൈവര്‍ അബ്ദുള്‍ അസീസിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

ഈ മാസം 13 നാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ രണ്ട് പൊലീസുകാര്‍ ചേര്‍ന്ന് മര്‍ദിച്ചത്. ഇതില്‍ എടവണ്ണ സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുള്‍ ഖാദറിനെ നേരത്തെ തന്നെ സ്ഥലം മാറ്റിയിരുന്നു. ബസ് കാത്ത് നില്‍ക്കവേയാണ് കുഴിമണ്ണിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുഹമ്മദ് അര്‍ഷാദിന് മര്‍ദനമേറ്റത്.

കുഴിമണ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ ദിവസമാണ് ഈ അതിക്രമം ഉണ്ടായത്. എന്നാല്‍ സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ലാത്ത അര്‍ഷാദിനെ മഫ്തിയിലെത്തിയ രണ്ട് പൊലീസുകാര്‍ വന്ന് ചവിട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസുഖ ബാധിതനാണെന്ന് പറഞ്ഞെങ്കില്‍ പോലും അത് വക വെക്കാതെയാണ് പൊലീസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ചത്. പൊലീസുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചതായി സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കി.