മലയാളം പറഞ്ഞും കൈവീശിയും മാസ് എൻട്രി ;  വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ വേദിയിൽ  തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ; താളവാദ്യമേളങ്ങളുടെ അകമ്പടിയോടെ വരവേറ്റ് ജനം

മലയാളം പറഞ്ഞും കൈവീശിയും മാസ് എൻട്രി ; വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ വേദിയിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ; താളവാദ്യമേളങ്ങളുടെ അകമ്പടിയോടെ വരവേറ്റ് ജനം

Spread the love

സ്വന്തം ലേഖകൻ

വൈക്കം : വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ വേദിയിൽ മലയാളം പറഞ്ഞും കൈവീശി മാസ് എൻട്രി നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. താളവാദ്യമേളങ്ങളുടെ അകമ്പടിയോടെ കൈയടിച്ചും മുദ്രാവാക്യം വിളിച്ചുമാണ് സ്റ്റാലിനെ വരവേറ്റ് ജനം.

വെള്ളക്കാറിൽ തൂവെള്ള ഷർട്ടും മുണ്ടും അണിഞ്ഞ് കൈകൂപ്പിയും ചിരിച്ചും നടന്നുവന്ന സ്റ്റാലിനെ കരഘോഷത്തോടെയാണ് ആനയിച്ചത്. വേദിയ്ക്കരികിൽ നിന്ന് സ്റ്റാലിന് വണക്കം പറഞ്ഞ് ഉള്ളിലെ ആദരവ് വൈക്കം പ്രകടിപ്പിച്ചു. ദ്രാവിഡ ഭാഷ കുടുംബത്തിൽപ്പെട്ട മലയാളം സംസാരിക്കുന്ന കേരളത്തിലെ പ്രിയ സഹോദരീ സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്ത അദ്ദേഹം പരിപാടി സംഘടിപ്പിച്ചതിന് തമിഴ് മക്കളുടെ പേരിൽ നന്ദി അറിയിക്കുന്നുവെന്നും വ്യക്തമാക്കി. ‘

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ ‘വണക്കം. വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം ഗംഭീരമായി നടത്താൻ ഏർപ്പാടുചെയ്ത ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയും എന്റെ പ്രിയപ്പെട്ട സുഹൃത്തുമായ പിണറായി വിജയൻ അവർകളെ, ബഹുമാനപ്പെട്ട മന്ത്രിമാരെ, പ്രതിപക്ഷ നേതാവ് അവർകളെ, ബഹുമാനപ്പെട്ട നിയമസഭാ സാമാജികരെ, പാർലമെന്റ് അംഗങ്ങളെ” സ്റ്റാലിന്റെ മലയാളം കേട്ട് ആവേശത്തിന്റെ പരകോടിയിലെത്തി സദസ്.

സ്റ്റാലിനും പിണറായിയും ചേർന്ന് ആഘോഷങ്ങൾക്ക് തിരികൊളുത്തുന്ന നിമിഷം പടക്കം പൊട്ടിച്ചാണ് ആഘോഷിച്ചത്. വിമാനമാർഗം നെടുമ്പാശേരിയിലെത്തിയ സ്റ്റാലിൻ റോഡ് മാർഗം കുമരകത്തെത്തി വിശ്രമിച്ച ശേഷമാണ് പിണറായിക്കൊപ്പം സമ്മേളനനഗരിയിലെത്തിയത്