മാന്നാനം സെന്‍റ് ജോസഫ്സ് ടീച്ചേഴ്സ് ട്രെയിനിംഗ് കോളജ് കോളജ് പ്രിൻസിപ്പലിന് നേരേ വധശ്രമം; ഏറ്റുമാനൂർ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജോയി പൂവംനില്‍ക്കുന്നേലിനെതിരെ പരാതി

ഏറ്റുമാനൂർ: മാന്നാനം സെന്‍റ് ജോസഫ്സ് ടീച്ചേഴ്സ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പല്‍ ഡോ. കെ.എം. ബെന്നിയെ വീടിന്‍റെ മുന്നില്‍ വച്ച്‌ വധിക്കാൻ ശ്രമിച്ചതായി പരാതി. ഏറ്റുമാനൂർ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജോയി പൂവംനില്‍ക്കുന്നേലിനെതിരേയാണ് ഡോ. കെ.എം. ബെന്നി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. അപകടകരമായി വാഹനം ഇടിപ്പിക്കാനും ആയുധവുമായി ആക്രമിക്കാനും ശ്രമിച്ചതായാണ് പരാതി. വധശ്രമത്തിന് കേസെടുക്കണമെന്നും തനിക്കും തന്‍റെ കുടുംബത്തിനും സംരക്ഷണം നല്‍കണമെന്നും ഡോ. കെ.എം. ബെന്നി പരാതിയില്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ മേയ് അഞ്ചുവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അതേസമയം, ഉഷ്ണതരംഗത്തെ തുടർന്ന് പാലക്കാട് ജില്ലയില്‍ പുറപ്പെടുവിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു. തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഇന്നും നാളെയും ഉഷ്ണതരംഗ സാദ്ധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തുടർച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും, അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശൂർ ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോഴിക്കോട് ജില്ലയില്‍ […]

കോട്ടയം കുറിച്ചിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ മകനെ മാതാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു; തലയ്ക്കും നെഞ്ചിലും പരിക്ക്

കോട്ടയം: മദ്യപിച്ചെത്തി വീട്ടില്‍ ബഹളമുണ്ടാക്കിയ മകനെ മാതാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കോട്ടയം കുറിച്ചി ഒന്നാംവാർഡ് കൈനാട്ട് വാല പത്തില്‍ക്കവല ഭാഗത്ത് തൊണ്ണൂറില്‍ച്ചിറ വീട്ടില്‍ രാജേഷിനെയാണ് മാതാവ് ഓമന വെട്ടിപ്പരിക്കേല്‍പ്പിച്ചത്. രാജേഷിന്റെ തലയ്ക്കും നെഞ്ചിലുമാണ് വെട്ടേറ്റത്. കൂലിപ്പണിക്കാരനാണ് രാജേഷ്. ഇയാള്‍ നിരന്തരം മദ്യപിച്ചെത്തി വീട്ടില്‍ ബഹളമുണ്ടാക്കുമായിരുന്നു. ഇന്നലെ രാജേഷ് മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും ഓമനയെ മർദ്ദിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. ഇതില്‍ സഹികെട്ട് ഓമന മകനെ വെട്ടുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. വെട്ടേറ്റ രാജേഷിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ഇയാള്‍ നിലവില്‍ കോട്ടയം മെഡിക്കല്‍ ചികിത്സയില്‍ കഴിയുകയാണ്.

ഉഡ്താ പഞ്ചാബ്; ചെപ്പോക്കില്‍ ചെന്നൈ വീണു; കറക്കി വീഴ്ത്തി ബ്രാറും രാഹുലും; ചെന്നൈ പടയെ പഞ്ചാബ് പൂട്ടിയത് ഏഴ് വിക്കറ്റിന്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 49ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്ത് പഞ്ചാബ് കിങ്‌സ്. സ്വന്തം തട്ടകത്തില്‍ വമ്പന്‍ ജയം തേടിയിറങ്ങിയ ചെന്നൈ പടയെ 7 വിക്കറ്റിനാണ് പഞ്ചാബ് പൂട്ടിയത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 7 വിക്കറ്റിന് 162 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് 17.5 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഹര്‍പ്രീത് ബ്രാറും രാഹുല്‍ ചഹാറുമാണ് സിഎസ്‌കെയെ തകര്‍ത്തത്. ജോണി ബെയര്‍സ്‌റ്റോയും (46) റില്ലി റൂസോയും (43) ബാറ്റുകൊണ്ടും […]

ഗാനരചയിതാവ് അഭയദേവിൻ്റെ മകൻ തിരുനക്കര ഗായത്രിയിൽ എ. അരവിന്ദൻ അന്തരിച്ചു

കോട്ടയം: തിരുനക്കര ഗായത്രിയിൽ എ. അരവിന്ദൻ (88) അന്തരിച്ചു.റബർ ബോർഡിൽ നിന്ന് ഡെപ്യൂട്ടി ഡയറക്ടറായിട്ടാണ് വിരമിച്ചത്. പ്രശസ്ത ഗാനരചയിതാവ് അഭയദേവിൻ്റെ മകനാണ്. തിരുനക്കര എൻ എസ് എസ് കരയോഗം ഭരണസമിതി അംഗം, ചിന്മയാ മിഷൻ സെക്രട്ടറി, കൊട്ടാരത്തിൽ ശങ്കുണി സ്മാരക ട്രസ്റ്റ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം പട്ടണത്തിൻ്റെ ആദ്ധ്യാത്മിക, സാംസ്കാരിക വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.പരേതയായ കമലമ്മയാണ് ഭാര്യ. മക്കൾ – ഗായകൻ അമ്പിളിക്കുട്ടൻ, ജയദേവ് , ജ്യോതി. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ്.

അബോർഷൻ ചെയ്ത് അബോഷൻ ചെയ്ത് ഞാൻ മരിച്ചു. ഞാനെന്താ പൂച്ചയോ ; കേൾക്കേണ്ടി വന്ന അപവാദങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ഭാവന

സ്വന്തം ലേഖകൻ മലയാളത്തിന്റെ പ്രിയ നടിയാണ് ഭാവന. നടികർ എന്ന സിനിമയിലൂടെ മലയാളത്തിൽ സജീവമാവുകയാണ് താരം. തനിക്ക് കേൾക്കേണ്ടി വന്ന അപവാദങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഭാവന. താൻ പലവട്ടം അബോർഷനായെന്നും മരിച്ചെന്നും വരെ അഭ്യൂഹങ്ങളുണ്ടായിരുന്നു എന്നാണ് താരം പറയുന്നത്. റൂമേഴ്സ് കേട്ട് ഞെട്ടാനെ എനിക്ക് സമയമുള്ളൂ. ഞാൻ മരിച്ച് പോയെന്ന് വരെ കേട്ടിട്ടുണ്ട്. പുറത്ത് പറയാൻ കൊള്ളാത്ത പലതും ഞാൻ കേട്ടിട്ടുണ്ട്. അമേരിക്കയിൽ പോയി അബോർഷൻ ചെയ്തു. കൊച്ചിയിൽ പോയി ചെയ്തു. അബോർഷൻ ചെയ്ത് അബോഷൻ ചെയ്ത് ഞാൻ മരിച്ചു. ഞാനെന്താ പൂച്ചയോ. […]

പാറത്തോട് വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി ; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ പാറത്തോട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാറത്തോട് യൂണിറ്റ് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റും ജില്ലാ പ്രസിഡൻ്റുമായ എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി എ കെ എൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷർ മുജീബ് റഹ്മാൻ യൂണിറ്റ്പ്രസിഡൻ്റ് കെ.എ. അബ്ദുൽ അസീസ്സ് അധ്യഷത വഹിച്ചു. ഇൻഫാം ദേശീയ ചെയർമാനും എം ഡി എസ് ഡയറക്ടറുമായ ഫ : തോമസ് മറ്റമുണ്ടയിൽ അനുഗ്രഹ പ്രഭാഷണം […]

വ്യാപാരസ്ഥാപനങ്ങളും പെട്രോള്‍ പമ്പുകളും കേന്ദ്രീകരിച്ച്‌ കവർച്ച ; കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും ; വിവിധ സ്റ്റേഷനുകളിലായി മുപ്പതോളം കേസുകൾ ; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

സ്വന്തം ലേഖകൻ മലപ്പുറം: കുപ്രസിദ്ധ മോഷ്ടാവ് കിഷോർ (ജിമ്മൻ കിച്ചു-25) പിടിയിൽ. പരപ്പനങ്ങാടിയിൽ വെച്ച് പൊലീസിനെ ആക്രമിച്ച്‌ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പൊലീസ് സംഘം കീഴ്പ്പെടുത്തിയത്. ഒരുമാസമായി മലപ്പുറം ജില്ലയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിലും പെട്രോള്‍ പമ്പകളിലും കവർച്ച നടത്തിവരികയായിരുന്നു ജിമ്മൻ കിച്ചുവെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെയായി മലപ്പുറം ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളും പെട്രോള്‍ പമ്പുകളും കേന്ദ്രീകരിച്ച്‌ മോഷണങ്ങള്‍ പതിവായിരുന്നു. ഇതോടെ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്റെ നിർദേശപ്രകാരം മലപ്പുറം ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. 200ഓളം […]

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

സ്വന്തം ലേഖകൻ കണ്ണൂര്‍: ബിജെപി നേതാവ് ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നാണ് പരാതി. ഇരുവര്‍ക്കുമെതിരെ ഇ പി ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചേക്കുമെന്നാണ് വിവരം. ഇവര്‍ക്ക് പുറമെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും നോട്ടീസ് അയച്ചു. ഇതിന് പിന്നാലെയാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. തന്നെയും പാര്‍ട്ടിയെയും അധിക്ഷേപിക്കുന്നതിനും കരിവാരി തേക്കുന്നതിനുമാണ് ഇത്തരം വിവാദങ്ങളെന്നാണ് ഇ പിയുടെ നിലപാട്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി […]

കോട്ടയം ജില്ലയിൽ നാളെ (02/05/2024) കുമരകം, പുതുപ്പള്ളി,പൈക  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (02/05/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന KVK, CocoBay, ബാങ്ക് പടി, ലക്ഷ്മി, ഞൊങ്ങിനിക്കരി, ചക്രം പടി, ആശിർവാദ്, SN കോളേജ്, ലേക്ക് റിസോർട്, നിരാമയ, ലേക്ക്, പള്ളിച്ചിറ MRF വട്ടക്കളം, മാരുതി എന്നി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ നാളെ (02/05/24) രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള അനിക്കോൺ, ടോംസ് പൈപ്പ്, […]