സംസ്ഥാനത്ത് ലോക്ക് ഡൗൺ വീണ്ടും നീട്ടും: ലോക്ക് ഡൗൺ നീട്ടിയത് മേയ് 23 വരെ; എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയത് വിനയായി; തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിൽ 16 ന് ശേഷം ട്രിപ്പിൾ ലോക്ക് ഡൗൺ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ മേയ് 23 വരെ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ച നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗണും മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.
രോഗ വ്യാപനം കുറയ്ക്കാൻ കടുത്ത നിയന്ത്രണണങ്ങൾ മറ്റുള്ള സ്ഥലങ്ങളിൽ ഏർപ്പെടുത്തിയതായും മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. നേരത്തെ മേയ് വരെ നൽകുമെന്നു പ്രഖ്യാപിച്ചിരുന്ന കിറ്റ്, ജൂണിലേയ്ക്കു കൂടി നീട്ടിയതായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മേയിലെ പെൻഷനും വിതരണം ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവാക്കൾക്കിടയിൽ കൊവിഡ് രോഗബാധയും മരണവും വർദ്ധിക്കുന്ന സാഹചര്യത്തിൽ, മരണവും രോഗ ബാധയും തടയുന്നതിന് അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എല്ലാ ജില്ലകളിലും ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ബെഡുകളും ഡൊമിസിലറി കെയർ സെന്ററിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇത് കൂടാതെ കൊവിഡ് കേസുകൾ വർദ്ധിക്കുന്ന ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് കൊവി ഷീൽഡ് വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം മാത്രമായവർക്കു മാത്രമേ വാക്‌സിൻ നൽകൂ. പുതുക്കിയ മാർഗ നിർദേശപ്രകാരമാണ് ഈ മാറ്റം. 12 മുതൽ 16 ആഴ്ചകൾക്കുള്ളിൽ കൊവി ഷീൽഡ് രണ്ടാം ഡോസ് വാക്‌സിൻ എടുത്താൽ മതിയാകും. എന്നാൽ, കൊവാക്‌സിൻ രണ്ടാം ഡോസ് നാലു മുതൽ ആറ് ആഴ്ചയ്ക്കിടയിൽ എടുക്കണം. രണ്ടാം ഡോസ് എടുക്കുന്നതിന് 84 മുതൽ 112 ദിവസം വരെ ഇടവേള കൂടുതൽ ഫലപ്രാപ്തി നൽകുമെന്നു കണ്ടെത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.
വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് കൂട്ടേണ്ടതില്ലെന്നും എല്ലാവർക്കും വാക്‌സിൻ നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. സുരക്ഷിതരാവും വരെ പ്രതിരോധത്തിനായുള്ള പ്രാഥമിക കാര്യങ്ങൾ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.