കൊലയാളികളുടെ പക്ഷത്ത് നില്‍ക്കണോ നിരപരാധികളായ ജനതയുടെ പക്ഷത്ത് നില്‍ക്കണോ?; ഇസ്രായേലില്‍ മലയാളികള്‍ ഉണ്ടെന്നത് അവരെ പിന്തുണക്കാന്‍ കാരണമല്ല; ഇസ്രായേൽ- പലസ്തീൻ വിഷയത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി അഡ്വ ശ്രീജിത്ത്‌ പെരുമന

കൊലയാളികളുടെ പക്ഷത്ത് നില്‍ക്കണോ നിരപരാധികളായ ജനതയുടെ പക്ഷത്ത് നില്‍ക്കണോ?; ഇസ്രായേലില്‍ മലയാളികള്‍ ഉണ്ടെന്നത് അവരെ പിന്തുണക്കാന്‍ കാരണമല്ല; ഇസ്രായേൽ- പലസ്തീൻ വിഷയത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി അഡ്വ ശ്രീജിത്ത്‌ പെരുമന

സ്വന്തം ലേഖകൻ

ഡൽഹി: ഗാസയിൽ കുട്ടികളടക്കം 120ൽ അധികം ജീവനുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പൊലിഞ്ഞത്. ഇസ്രായേൽ – പലസ്തീൻ വിഷയത്തിൽ ചരിത്രപരവും മതപരവുമായ കാരണങ്ങൾ കൊണ്ട് രണ്ട് പക്ഷത്തും നിന്ന് വാദിക്കുന്നവരുണ്ട്. തെറ്റിദ്ധാരണ കൊണ്ട് പലസ്തീന്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ക്ക് ഇതേക്കുറിച്ചുള്ള വായന അത്യാവശ്യമാണെന്ന് ചൂണ്ടിക്കാണിച്ച് അഡ്വ ശ്രീജിത്ത്‌ പെരുമന പങ്കുവച്ച കുറിപ്പ് വായിക്കാം;

“ഇസ്രായേലിൽ ഒരുപാട് മലയാളികളില്ലേ, അവർ നമുക്ക് ജോലി തരുന്നില്ലേ, അതുകൊണ്ട് നമ്മൾ ജീവിക്കുന്നില്ലേ? എന്നിട്ടും പലസ്തീനെ സപ്പോർട്ട് ചെയണോ’ എന്നൊക്കെ ചോദിച്ചുകൊണ്ട് സന്ദേശമയക്കുന്നവരോടാണ്..,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നമ്മള്‍ രണ്ടുപേരും കണ്ട കാഴ്ചകളും , വായിച്ച ചരിത്രവും, വർത്തമാനവും ഒന്നാണെങ്കിലും കണ്ടത് രണ്ട് കണ്ണുകളില്‍ കൂടെയായാണ് പ്രശ്നം . ഇസ്രായേലിന്റെയും മറ്റു പല സാമ്രാജ്യ ശക്തികളുടെയും പ്രചരണത്തില്‍ വീണു കൊണ്ടിരിക്കുന്ന പ്രബുദ്ധരായവരും ഉണ്ടെന്ന് വ്യക്തമാണ് ..

എന്റെ പലസ്തീൻ ബന്ധത്തെയും, മുസ്‌ലിം ബന്ധത്തെയുമൊക്കെ പറ്റിയാണെങ്കില്‍ ‘മതങ്ങള്‍ക്കതീതമായി മനുഷ്യനെ കാണുന്നു എന്നതാണ് എനിക്കുള്ള ന്യൂനത.’ അതു കൊണ്ട് തന്നെ പലസ്തീനികള്‍ കൂടുതലും ഒരു പ്രത്യേക മതത്തില്‍ പെട്ടവരായതിനാല്‍ എതിര്‍ക്കപ്പെടേണ്ടവരാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല.

‘ഇസ്രായേലികളില്‍ മലയാളികള്‍ ഉണ്ട്, അവർ ജോലി ചെയുന്നുണ്ട് ‘ എന്നത് അവരെ പിന്തുണക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കുന്നില്ല എന്നാണ്.

സയണിസ്റ്റുകളുടെ ഫലസ്തീന് വേണ്ടിയുള്ള വാദം ബ്രിട്ടന്‍ ഏറ്റെടുത്തത്. ജൂതന്മാരോടുള്ള സ്നേഹം കൊണ്ടോ അവര്‍ക്ക് ഒരു രാജ്യം ലഭിക്കാനുള്ള ആഗ്രഹം കൊണ്ടോ ആയിരുന്നില്ല എന്ന് ആദ്യം മനസിലാക്കുക.

അതിന് അവരെ പ്രേരിപ്പിച്ചത് പ്രധാനമായും യൂറോപ്പിലേക്ക് മുന്നേറികൊണ്ടിരിക്കുന്ന തങ്ങളുടെ പ്രതിയോഗികളായ ഉസ്മാനിയ (ഓട്ടോമന്‍) ഖിലാഫത്തിനെ തകര്‍ക്കുക എന്നതായിരുന്നു.

ജര്‍മനിയും ഫ്രാന്‍സും ഈ പ്രദേശങ്ങളില്‍ സ്വാധീനം ചെലുത്താതിരിക്കാനും യുറോപിന് പുറത്തേക്കുള്ള യഹൂദികളുടെ പലായനം തടയാനും അറബി രാജ്യങ്ങളെ ശിഥിലീകരിക്കാനും എല്ലാറ്റിലും ഉപരിയായി സൂയസ് കനാലിന്റെ നിയന്ത്രണം ലഭിക്കുക വഴി ഇന്ത്യയിലേക്ക് കരമാര്‍ഗം തുറന്ന് കിട്ടുമെന്നും ബ്രിട്ടന്‍ കണക്കുകൂട്ടി.

പക്ഷെ സുല്‍ത്താന്റെ ധീരമായ നിലപാടിന് മുമ്പില്‍ പരാജയപ്പെട്ടു. ഉസ്മാനിയ ഖിലാഫത്ത് നിലനില്‍ക്കുന്നേടത്തോളം കാലം അത് നടക്കില്ല എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അങ്ങനെ തന്നെയാണ് പിന്നീട് സംഭവിച്ചത്. ഉസ്മാനിയ ഖിലാഫത്തിനെ തകര്‍ക്കാനുള്ള കളികളാണ് പിന്നീട് സാമ്രാജ്യത്വ കൊളോണിയല്‍ ശക്തികള്‍ പിന്നെ കളിച്ചത്.

ക്രൈസ്തവരിലും ഇസ്രായേൽ പക്ഷപാതികളായ ഒരു വിഭാഗമുണ്ടെന്നാണ് ഇപ്പോൾ മനസിലാകുന്നത് . ഇതിലും മറ്റ് കാര്യങ്ങളിലുമൊക്കെ മുസ്ലിംകളോട് കർക്കശ നിലപാടുകാരാണ് ഇവാഞ്ചലിസ്റ്റുകൾ. പഴയ പ്രസിഡന്റ് ജോർജ് ബുഷ് ഉൾപ്പെടെയുള്ള അമേരിക്കക്കാർ പലരും ഇവാഞ്ചലിസ്റ്റുകളാണ്. കുരിശുയുദ്ധത്തിന്റെ അതേ മാനസികാവസ്ഥ പുലർത്തുന്നവർ. ഇസ്ലാമോഫോബിയയുടെ അപ്പൊസ്തോലന്മാർ. അവരുടെ വ്യാഖ്യാനമനുസരിച്ച് യഹൂദന്മാരുടെ രാജ്യം സ്ഥാപിക്കുന്നതിനു വേണ്ടിയത്രേ ദൈവപുത്രൻ നിയുക്തനായത്. അതിനാൽത്തന്നെ യിസ്രായേൽ രാഷ്ട്രത്തോട് അനുഭാവമുള്ളവരാണിവർ. നേരത്തെ സൂചിപ്പിച്ച കുരിശുയുദ്ധക്കാരുടെ ഇസ്ലാം വിരുദ്ധതയും ഇവർക്ക് സ്വന്തമായുണ്ട്.

തീര്‍ത്തും അക്രമപരമായി രൂപംകൊണ്ട ഒരു രാഷ്ട്രം എല്ലാവിധ അന്താരാഷ്ട്ര മര്യാദകളെയും കാറ്റില്‍ പറത്തി നിസ്സഹായരായ സിവിലിയന്‍മാരെ കൊന്നൊടുക്കുമ്പോള്‍ കൊലയാളികളുടെ പക്ഷത്ത് നില്‍ക്കണോ അതല്ല പാവം നിരപരാധികളായ ജനതയുടെ പക്ഷത്ത് നില്‍ക്കണോ എന്നതാണത്.

ലോകത്ത് നടക്കുന്ന മറ്റു അക്രമങ്ങളെയൊക്കെ നമുക്ക് അപലപിക്കാം. അവിടെ പലപ്പോഴും പോരാട്ട സംഘടനകളോ രണ്ട് രാജ്യങ്ങളോ ഗ്രൂപ്പുകളോ ഒക്കെയായിരിക്കും കുഴപ്പക്കാര്‍. എന്നാല്‍ ഇവിടെ ഇതിന് സമാനമായത് ചില സാമ്രാജ്യത്വശക്തികളുടെ മൂന്നാം ലോകരാജ്യങ്ങളെ അധീനപ്പെടുത്താനുള്ള ശ്രമങ്ങളും ആ രാജ്യങ്ങള്‍ക്കെതിരെ നടത്തുന്ന ബോംബ് വര്‍ഷവുമൊക്കെയാണ്.

സിറിയയുടെയും ഇറാഖിന്റെയും കാര്യത്തിലില്ലാത്ത രൂക്ഷമായ പ്രതികരണം അക്കാരണം കൊണ്ടാണ്. അതുതന്നെയാണ് ഈ ആക്രമങ്ങളെയും മനുഷ്യസ്നേഹികള്‍ മത-ദേശ-ഭാഷാ വ്യത്യാസം നോക്കാതെ ഗസയുടെകാര്യത്തില്‍ അപലപിക്കാന്‍ കാരണം.

എന്നാല്‍ അക്രമികളോട് എന്തോ കാരണത്താല്‍ താദാത്മ്യം പ്രാപിച്ചതുകൊണ്ട് ഒരു വിഭാഗം ഇസ്രായീല്‍ അക്രമങ്ങളെ ന്യായീകരിക്കുന്നുണ്ടെങ്കില്‍ അതില്‍ ഒട്ടും അത്ഭുതപ്പെടാനില്ല. അത്തരക്കാര്‍ ഫലസ്തീനെ പിന്തുണച്ചാലാണ് എനിക്ക് അത്ഭുതകരമായി തോന്നുക. എന്നാല്‍ തെറ്റിദ്ധാരണ കൊണ്ട് ഫലസ്തീന്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ക്ക് ഇതേക്കുറിച്ചുള്ള വായന അത്യാവശ്യമാണ്.

PS; ആ തെറ്റാലി കയ്യിലുള്ള പലസ്തീൻ കുഞ്ഞാണ് നിങ്ങളുടെ ഭാഷയിൽ “തീവ്രവാദി ” മെഷീൻ ഗൺ കയ്യിലുള്ളവൻ “പ്രതിരോധിക്കുന്നവനും