play-sharp-fill
കള്ളുഷാപ്പുകളില്‍ പാഴ്‌സല്‍ നല്‍കാം; തുണിക്കടകള്‍, ചെരുപ്പുകടകള്‍, പഠനസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് നിശ്ചിത ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കാം ; സംസ്ഥാനത്തെ കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ അറിയാം തേർഡ് ഐ ന്യൂസ്‌ ലൈവിലൂടെ

കള്ളുഷാപ്പുകളില്‍ പാഴ്‌സല്‍ നല്‍കാം; തുണിക്കടകള്‍, ചെരുപ്പുകടകള്‍, പഠനസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് നിശ്ചിത ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കാം ; സംസ്ഥാനത്തെ കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ അറിയാം തേർഡ് ഐ ന്യൂസ്‌ ലൈവിലൂടെ

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്ത് ലോക്ക് ഡൗൺ ജൂൺ 9വരെ നീട്ടിയ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് സർക്കാർ.

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം അഞ്ച് മണിവരെ തുറക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂണ്‍ 1, 3, 5, 8 തീയതികള്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവധി അയിരിക്കും.

കള്ളുഷാപ്പുകളില്‍ പാഴ്‌സല്‍ നല്‍കാം.തുണിക്കടകള്‍, ചെരുപ്പുകടകള്‍, പഠനസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവകള്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം തുറക്കാം. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തുണി, ചെരുപ്പുകടകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാം.

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് പഠനസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതിയുള്ളത്. രാവിലെ 9 മുതല്‍ വൈകുന്‍ണേരം അഞ്ച് വരെയാണ് പ്രവര്‍ത്തനസമയം.

വ്യവസായ മേഖലകളില്‍ മിനിമം ബസുകള്‍ വച്ച് കെഎസ്ആര്‍ടിസിയ്ക്ക് സര്‍വീസ് നടത്താം.

തുടർച്ചയായ മൂന്ന് ദിവസം ടി പി ആർ 15ശതമാനത്തിന് താഴെ എത്തിയാൽ മാത്രമേ അൻൺലോക്ക് ചെയ്യാൻ പാടുള്ളു എന്ന കേന്ദ്ര ഗവർമെന്റ് നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ലോക്ക് ഡൗൺ നീട്ടിയത്.

Tags :