കള്ളുഷാപ്പുകളില്‍ പാഴ്‌സല്‍ നല്‍കാം; തുണിക്കടകള്‍, ചെരുപ്പുകടകള്‍, പഠനസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് നിശ്ചിത ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കാം ; സംസ്ഥാനത്തെ കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ അറിയാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ
സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് ലോക്ക് ഡൗൺ ജൂൺ 9വരെ നീട്ടിയ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് സർക്കാർ. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം അഞ്ച് മണിവരെ തുറക്കാം. ജൂണ്‍ 1, 3, 5, 8 തീയതികള്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവധി അയിരിക്കും. കള്ളുഷാപ്പുകളില്‍ പാഴ്‌സല്‍ നല്‍കാം.തുണിക്കടകള്‍, ചെരുപ്പുകടകള്‍, പഠനസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവകള്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം തുറക്കാം. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തുണി, ചെരുപ്പുകടകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാം. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് […]