ലോക് ഡൗൺ കാലത്ത് കേരളത്തിൽ പഴകിയ മത്സ്യത്തിന്റെ ചാകര : സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയിൽ പിടികൂടിയത് 29,000 കിലോ പഴകിയ മത്സ്യം ; കോട്ടയത്ത് നിന്ന് മാത്രം പിടികൂടിയത് ആയിരം കിലോ മത്സ്യം

ലോക് ഡൗൺ കാലത്ത് കേരളത്തിൽ പഴകിയ മത്സ്യത്തിന്റെ ചാകര : സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയിൽ പിടികൂടിയത് 29,000 കിലോ പഴകിയ മത്സ്യം ; കോട്ടയത്ത് നിന്ന് മാത്രം പിടികൂടിയത് ആയിരം കിലോ മത്സ്യം

സ്വന്തം ലേഖകൻ

കോട്ടയം : മലയാളികൾ ഭൂരിഭാഗവും മീനില്ലാതെ ചോറുണ്ണാത്തവരാണ്. മലയാളികളുടെ മീനോടുള്ള താൽപര്യത്തെ മുതലെടുക്കുകയാണ് രാജ്യത്തെ ഇതര സംസ്ഥാനങ്ങൾ. കോവിഡ് 19 രോഗ ഭീതിയുടെ പശ്ചാത്തലത്തിൽ വിൽപ്പനയ്ക്കായി വലിയതോതിലാണ് പഴകിയ മത്സ്യങ്ങൾ രാജ്യത്തിന്റർ വിവിധ ഭാഗങ്ങളിൽ നിന്നായി കേരളത്തിലേക്ക് എത്തുന്നത്.

അതേസമയം ലോക്ക്ഡൗണിന്റെ മറവിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് പഴകിയ മത്സ്യം എത്തിച്ച് വിൽപ്പന നടത്തുന്നവരെ പിടികൂടാൻ സംസ്ഥാനത്ത് വ്യാപക പരിശോധന. ഫിഷറീസ് ഡിപ്പാർട്ട്‌മെന്റും ഭക്ഷ്യ സുരക്ഷാ വിഭാഗവും സംയുക്തമായി നടത്തുന്ന പരിശോധനയിൽ 29,000 കിലോ പഴകിയ മീൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടികൂടിയിട്ടുണ്ട്. 100 കിലോ മീനിൽ ഫോർമാലിൻ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഫിഷറീസ് ഡിപ്പാർട്ട്‌മെന്റും ഭക്ഷ്യ സുരക്ഷാ വിഭാഗവും വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ താമരശേരിയിൽ നിന്ന് മാത്രം 18,000 കിലോ മീനാണ് പിടികൂടിയത്. കൊച്ചി വെപ്പിനിൽ നിന്ന് 4000 കിലോ പിടികൂടിയപ്പോൾ കായംകുളത്ത് നിന്ന് കണ്ടെത്തിയത് 2500 കിലോ പഴകിയ മീനാണ്. വെളളറ, കുന്നംകുളം എന്നിവിടങ്ങളിൽ നിന്ന് യഥാക്രമം 3000, 1500 കിലോ മത്സ്യം പിടികൂടിയതായും അധികൃതർ വ്യക്തമാക്കി.

അതേസമയം കോട്ടയത്ത് പൊലീസും നഗരസഭയും ഭക്ഷ്യസുരക്ഷാ വിഭാഗവും നടത്തിയ പരിശോധനയിൽ ചൊവ്വാഴ്ച മാത്രം പിടിച്ചെടുത്തത് ആയിരം കിലോ മീൻ..! കോട്ടയത്ത് അറുനൂറ് കിലോ പഴകിയ മീനും, പാലായിൽ 330 കിലോ മീനും, ചങ്ങനാശേരിയിൽ 65 കിലോ മീനുമാണ്പിടികൂടിയത്.

ചൊവ്വാഴ്ച രാവിലെയാണ് ചങ്ങനാശേരിയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം ആദ്യ പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷാ അസി.കമ്മിഷണർ ഉണ്ണികൃഷ്ണൻ നായർ പിയുടെ നേതൃത്വത്തിലാണ് ചങ്ങനാശേരിയിൽ പരിശോധന നടത്തിയത്. ചങ്ങനാശേരിയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ 65 കിലോ മീനാണ് പിടിച്ചെടുത്തത്. കേര ചൂര, ഓലക്കൊടിയൻ തുടങ്ങിയ മീനുകളാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത പഴകിയ മീനുകൾ പിടിച്ചെടുത്തു നശിപ്പിച്ചു കളയുകയും ചെയ്തിട്ടുണ്ട്. പതിനേഴോളം മീൻ സ്റ്റാളുകളിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയത്.

കോട്ടയത് എം.സി റോഡിൽ ബേക്കർ ജംഗ്ഷനിൽ പൊലീസാണ് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ നിന്നും വിൽപ്പനയ്ക്കായി എത്തിയ 600 കിലോ മീൻ പിടിച്ചെടുത്തത്. പൊലീസ് പരിശോധനയ്ക്കായി ബേക്കർ ജംഗ്ഷനിൽ നിൽക്കുകയായിരുന്നു പൊലീസ് കൺട്രോൾ റൂമിലെ എസ്.ഐമാരായ രവീന്ദ്രൻ, ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. പൊലീസ് ലോറി പിടിച്ചെടുത്ത് നഗരസഭ ആരോഗ്യ വിഭാഗത്തിന് കൈമാറുകയായിരുന്നു.

ഇതിന്റെ ഭാഗമായാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പാലായിലെ ജീസസ് ഫിഷറീസ് എന്ന സ്ഥാപനത്തിൽ പരിശോധന നടത്തിയത്. ഇവിടെ നടത്തിയ പരിശോധനയിൽ, കടയിൽ നിന്നും 330 കിലോ പഴകിയ ചെമ്മീൻ കണ്ടെത്തി. പിടിച്ചെടുത്ത മീനുകളെല്ലാം നശിപ്പിച്ചു കളഞ്ഞിട്ടുണ്ട്. പരിശോധനയ്ക്കു നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ജേക്കബ് സൺ, ഭക്ഷ്യസുരക്ഷാ ഓഫിസർമാരായ എം.ടി ബേബിച്ചൻ, തെരേസ് ലിൻ ലൂയീസ് , ഷെറിൻ സാറാ ജോർജ്, നിമ്മി അഗസ്റ്റിൻ, യമുനാ കുര്യൻ എന്നിവർ നേതൃത്വം നൽകി.

അതേസമയം ലോക്ഡൗൺ പ്രഖ്യാപിച്ച ആദ്യ ദിവസങ്ങളിൽ ഭക്ഷ്യ സുരക്ഷാ അധികൃതർ പരിശോധന നടത്തിയിരുന്നു. എന്നാൽ പിൽക്കാലത്ത് കാര്യമായ പരിശോധനകൾ ഒന്നും നടത്താതിരുന്നതാണ് ഇതിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

Tags :